Asianet News MalayalamAsianet News Malayalam

മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി; ആവശ്യപ്പെട്ടത് 400 കോടി രൂപ മോചനദ്രവ്യം

നേരത്തെ അയച്ച മെയിലുകളോട് മുകേഷ് അംബാനി പ്രതികരിക്കാത്തതിനാൽ മോചനദ്രവ്യം 400 കോടി രൂപയായി ഉയർത്തി. നാല് ദിവസത്തിനിടെ ലഭിക്കുന്ന മൂന്നാമത്തെ വധഭീഷണി

Mukesh Ambani gets 3rd death threat demanding 400 crore ransom APK
Author
First Published Oct 31, 2023, 11:28 AM IST

മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി. ഇത്തവണ 400 കോടി രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിക്ക് നാല് ദിവസത്തിനിടെ ലഭിക്കുന്ന മൂന്നാമത്തെ ഭീഷണി ഇ-മെയിലാണിത്, ഇത്തവണ ലഭിച്ചതും കഴിഞ്ഞ നാല് ദിവസമായി അയച്ച ഭീഷണികളുടെ ഭാഗമാണെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. 

റിലയൻസ് ഇൻഡസ്ട്രീസിന്റെ കോടീശ്വരനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിക്ക് നേരത്തെ ലഭിച്ച വധഭീഷണി മെയിലിൽ ആവശ്യപ്പെട്ട തുക 200 കോടിയായിരുന്നു. നേരത്തെ അയച്ച മെയിലുകളോട് പ്രതികരിക്കാത്തതിനാൽ മോചനദ്രവ്യം 400 കോടി രൂപയായി ഉയർത്തിയതയാണെന്ന് മെയിലിൽ പറഞ്ഞതായി മിറർ നൗ റിപ്പോർട്ട് ചെയ്തു.

ALSO READ: ഇത് ഇന്ത്യക്കാർക്കുള്ള മുകേഷ് അംബാനിയുടെ ദീപാവലി സമ്മാനം; തിരികൊളുത്തുക വമ്പൻ മാറ്റത്തിന്

കഴിഞ്ഞ വെള്ളിയാഴ്ച അജ്ഞാതനായ ഒരാളിൽ നിന്ന് 20 കോടി രൂപ ആവശ്യപ്പെട്ട് മുകേഷ് അംബാനിക്ക് വധഭീഷണി ഇമെയിൽ ലഭിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ സുരക്ഷാ സൂപ്പർവൈസർ നൽകിയ പരാതിയിൽ ഗാംദേവി പോലീസ് സ്റ്റേഷനിൽ നേരത്തെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. വീണ്ടും ശനിയാഴ്ച  200 കോടി രൂപ ആവശ്യപ്പെട്ട് മറ്റൊരു ഇമെയിൽ ലഭിച്ചു. തിങ്കളാഴ്ച, അതായത് ഇന്നലെ  കമ്പനിക്ക് മൂന്നാമത്തെ ഇമെയിൽ ലഭിച്ചു

ഇമെയിൽ അയച്ചത് ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ചും സൈബർ ടീമുകളും സജീവമായി ഇടപെടുന്നുണ്ടെന്നുമാണ് പൊലീസ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട്. 

ALSO READ: മുകേഷ് അംബാനിയുടെ സ്വപ്ന പദ്ധതി; ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാൾ തുറക്കുന്നു

മുകേഷ് അംബാനിക്കും കുടുംബത്തിനും വധഭീഷണി മെയിലുകൾ അയച്ച വ്യക്തിയെ, ബിഹാറിലെ ദർഭംഗയിൽ നിന്ന് കഴിഞ്ഞ വർഷം മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിലെ സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ തകർക്കുമെന്നും അന്ന്പ്രതികൾ ഭീഷണി മുഴക്കിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios