Mukesh Ambani : ഏഷ്യയിലെ ധനികരില്‍ ഒന്നാമത്; ഗൗതം അദാനിയെ മറികടന്ന് മുകേഷ് അംബാനി

By Web TeamFirst Published Jun 3, 2022, 3:32 PM IST
Highlights

വിപണിയിൽ ഇന്ന് റിലയൻസ് ഇൻഡസ്ട്രീസ് (ആർ‌ഐ‌എൽ) ഓഹരികൾ റെക്കോർഡ് ഉയർന്ന നിലവാരത്തിൽ വ്യാപാരം തുടരുകയാണ്. 
 

ഗൗതം അദാനിയെ (Gautam Adani) മറികടന്ന് ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ ധനികൻ എന്ന സ്ഥാനം വീണ്ടെടുത്ത് മുകേഷ് അംബാനി (Mukesh Ambani). ലോകത്തിലെ സമ്പന്നരുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ് നിലവിൽ മുകേഷ് അംബാനിയുള്ളത്. വിപണിയിൽ ഇന്ന് റിലയൻസ് ഇൻഡസ്ട്രീസ് (Reliance Industries) (RIL) ഓഹരികൾ റെക്കോർഡ് ഉയർന്ന നിലവാരത്തിൽ വ്യാപാരം തുടരുകയാണ്. 

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ  ആസ്തി  99.7 ബില്യൺ ഡോളറായാണ് (7.7 ലക്ഷം കോടി രൂപ) ഉയർന്നത്. അതേസമയം, അദാനി ഗ്രൂപ്പിന്റെ ചെയർമാൻ ഗൗതം അദാനിയുടെ ആസ്തി 98.7 ബില്യൺ (7.6 ലക്ഷം കോടി രൂപ) ഡോളറാണ്. ലോക സമ്പന്നരുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ഗൗതം അദാനി

Read Also : നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സ്ഥിര നിക്ഷേപ പലിശ ഉയർത്തിയ ബാങ്ക് ഇതാണ്

2022 ഫെബ്രുവരിയിൽ ഗൗതം അദാനി മുകേഷ് അംബാനിയെ പിന്തള്ളി ഏഷ്യയിലെ ഏറ്റവും സമ്പന്നന്റെ സ്ഥാനം സ്വന്തമാക്കിയിരുന്നു. പെട്രോകെമിക്കൽസ്, ഓയിൽ ആൻഡ് ഗ്യാസ്, ടെലികോം എന്നെ മേഖലകളിൽ നിന്നും റിലയൻസ് ഇൻഡസ്ട്രീസ് മികച്ച വരുമാനമാണ് നേടുന്നത്. 

Read Also : നിങ്ങൾ ബാങ്കിം​ഗ് മേഖലയിൽ ഉള്ളവരാണോ? എങ്കിൽ ഈ മാസം ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

റഷ്യ- ഉക്രൈൻ യുദ്ധത്തെ തുടർന്നുണ്ടായ ആഗോള  ചരക്ക് വിലയിലുണ്ടായ കുതിച്ചുചാട്ടത്തിൽ ലാഭം നേടുന്നത് മുകേഷ് അംബാനിയാണ്. 2022-ൽ റിലയൻസ് ഇൻഡസ്ട്രീസ്  ഓഹരികൾ ഇതുവരെ പതിനാറ് ശതമാനം ലാഭമുണ്ടാക്കി. കഴിഞ്ഞ പാദത്തിൽ 22 ശതമാനം വളർച്ചയാണ് റിലയൻസ് ഇൻഡസ്ട്രീസ് നേടിയത്. ടെലികോം, ഡിജിറ്റൽ സേവനങ്ങൾ, റീട്ടെയിൽ ബിസിനസ്സ് എന്നിവയിലെ സ്ഥിരമായ വളർച്ചയുടെ പശ്ചാത്തലത്തിൽ ഹരിത വാതകത്തിലേക്കാണ് അംബാനിയുടെ അടുത്ത ലക്ഷ്യം. അടുത്ത 10-15 വർഷത്തിനുള്ളിൽ  റിലയൻസ് ഇൻഡസ്ട്രീസ് 80 ബില്യൺ ഡോളർ പുനരുപയോഗ ഊർജത്തിനായി നിക്ഷേപിക്കുകയും റിഫൈനറിക്ക് അടുത്തായി ഒരു പുതിയ സമുച്ചയം നിർമ്മിക്കുകയും ചെയ്യും എന്നാണ് റിപ്പോർട്ട്.  
 

click me!