വിവാഹം മുകേഷ് അംബാനിയുടെ മകന്റേതാകുമ്പോൾ ആഘോഷം കടലിൽ വെച്ചുമാകാം; രണ്ടാം പ്രീ-വെഡ്ഡിംഗ് പാർട്ടി ഈ മാസം

Published : May 14, 2024, 07:20 PM ISTUpdated : May 15, 2024, 12:06 PM IST
വിവാഹം മുകേഷ് അംബാനിയുടെ മകന്റേതാകുമ്പോൾ ആഘോഷം കടലിൽ വെച്ചുമാകാം; രണ്ടാം പ്രീ-വെഡ്ഡിംഗ് പാർട്ടി ഈ മാസം

Synopsis

രണ്ടാമത്തെ ആഘോഷം  ക്രൂയിസ് കപ്പലിൽ വെച്ചാണെന്നാണ് സൂചന. ഇറ്റലിയിൽ നിന്ന് പുറപ്പെട്ട് ദക്ഷിണ ഫ്രാൻസിൽ യാത്ര അവസാനിപ്പിക്കുന്ന രീതിയിലായിരിക്കും ആഘോഷം

നന്ത് അംബാനിയുടെ വിവാഹത്തിന് മുൻപുള്ള രണ്ടാമത്തെ ആഘോഷം സംഘടിപ്പിക്കാൻ ഒരുങ്ങി അംബാനി കുടുംബം. ലോകത്തെ ഏറ്റവും വലിയ ധനിക കുടുംബങ്ങളിൽ ഒന്നായ അംബാനി കുടുംബത്തിലെ ആഘോഷങ്ങൾ ആഗോള ശ്രദ്ധ നേടാറുണ്ട്. രാജ്യത്തെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ മകന്റെ വിവാഹത്തിന് മുന്നോടിയായുള്ള രണ്ടാമത്തെ ചടങ്ങ് ഈ മാസം അവസാനമാണ്. മെയ് 28 നും 30 നും ഇടയിൽ അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും രണ്ടാം പ്രീ-വെഡ്ഡിംഗ് ആഘോഷം നടക്കുമെന്നാണ് സൂചന.  

മാർച്ച് 1 മുതൽ 3 വരെ ജാംനഗറിൽ വെച്ചായിരുന്നു ആദ്യത്തെ ആഘോഷം നടന്നത്. രണ്ടാമത്തെ ആഘോഷം  ക്രൂയിസ് കപ്പലിൽ വെച്ചാണെന്നാണ് സൂചന. ഇറ്റലിയിൽ നിന്ന് പുറപ്പെട്ട് ദക്ഷിണ ഫ്രാൻസിൽ യാത്ര അവസാനിപ്പിക്കുന്ന രീതിയിലായിരിക്കും ആഘോഷം. മെയ് 28 ന് ഇറ്റലിയിൽ നിന്ന് ആരംഭിക്കുന്ന ക്രൂയിസ് 2365 നോട്ടിക്കൽ മൈൽ ദൂരം സഞ്ചരിക്കും. ഈ ആഘോഷത്തിനായി മൊത്തം 800 അതിഥികളെ ആണ് മുകേഷ് അംബാനി ക്ഷിക്കുക എന്നാണ് റിപ്പോർട്ട്. അതിഥികളുടെ താമസം മുതൽ ഭക്ഷണം വരെയുള്ള എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ 600 സ്റ്റാഫ് അംഗങ്ങൾ ഈ ക്രൂയിസ് കപ്പലിൽ ഉണ്ടാകും

മകൻ അനന്ത് അംബാനിയുടെ വിവാഹ ആഘോഷങ്ങൾ അവിസ്മരണീയമാക്കാൻ മുകേഷ് അംബാനിയും നിത അംബാനിയും ശ്രമിക്കുന്നുണ്ട്. ജൂലൈ 12 ന് ആയിരിക്കും അനന്ത് അംബാനിയും രാധിക മെർച്ചൻ്റും വിവാഹിതരാകുക 

ജാംനഗറിൽ നടന്ന ചടങ്ങിൽ ബിൽ ഗേറ്റ്സും മാർക്ക് സക്കർബർഗും മുതൽ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, അക്ഷയ് കുമാർ എന്നിവരും പ്രശസ്ത കായിക താരങ്ങളായ എംഎസ് ധോണി, രോഹിത് ശർമ്മ, സച്ചിൻ ടെണ്ടുൽക്കർ എന്നിവരും മുകേഷ് അംബാനിയുടെ ക്ഷണം സ്വീകരിച്ച് പാർട്ടിയിൽ പങ്കെടുത്തിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും