കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി

Published : Dec 09, 2025, 07:57 PM IST
Cash

Synopsis

ഇൻ്റഗ്രേറ്റഡ് ഇൻ്റസ്ട്രീസ് എന്ന ഓഹരി സമീപ വർഷങ്ങളിൽ അഭൂതപൂർവമായ വളർച്ചയാണ് നേടിയത്. 50 പൈസ മാത്രം വിലയുണ്ടായിരുന്ന ഈ ഓഹരിയുടെ മൂല്യം ഇന്ന് 29.80 രൂപയാണ്. 2020-ൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചവരുടെ ഇന്നത്തെ ആസ്തി ഏകദേശം 5.96 കോടി രൂപയായി ഉയർന്നു

മുംബൈ: ഓഹരി വിപണി ലാഭ നഷ്ടങ്ങളുടെ ഒരു പ്രഹേളികയാണ്. എന്തും സംഭവിക്കാവുന്ന ഇടം. കണക്കുകൂട്ടലുകൾ തുണച്ചാൽ കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ നിങ്ങളൊരു കോടീശ്വരനാകും. കണക്കുകൾ പിഴച്ചാൽ കോടികൾ നഷ്ടപ്പെടുകയും ചെയ്യും. അതിനാൽ തന്നെ നിക്ഷേപിക്കുന്ന ഓഹരികൾ വളരെയേറെ കണക്കുകൂട്ടി വേണം തീരുമാനിക്കാനെന്ന് വിദഗ്ദ്ധർ എല്ലായ്പ്പോഴും പറയുന്നതുമാണ്.

ഉയർന്ന മൂല്യമുള്ള ഓഹരികളും വളരെ കുറഞ്ഞ മൂല്യമുള്ള ഓഹരികളും വാങ്ങാനാവുന്ന ഇടമാണ് ഇന്ത്യൻ ഓഹരി വിപണി. ഇവിടെ ഇൻ്റഗ്രേറ്റഡ് ഇൻ്റസ്ട്രീസ് എന്ന ഓഹരിയുടെ സമീപവർഷങ്ങളിലെ അഭൂതപൂർവമായ വളർച്ച ഏത് നിക്ഷേപകനെയും കൊതിപ്പിക്കുന്നതാണെന്ന് പറയാം.

ഒരിക്കൽ 50 പൈസ മാത്രമുണ്ടായിരുന്ന ഈ ഓഹരി ഇന്ന് വാങ്ങാൻ 29.80 പൈസ മുടക്കണം. 2020 ഡിസംബറിൽ ഓഹരിക്ക് 50 പൈസയുണ്ടായിരുന്ന കാലത്ത് ഇതിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചവർ ഇന്നും ഈ ഓഹരികൾ കൈവശം വെയ്ക്കുന്നുവെങ്കിൽ, അതിൻ്റെ മൂല്യം ഇപ്പോൾ 5.96 കോടി രൂപ ആയിട്ടുണ്ട്. ഒരു ലക്ഷത്തിൽ നിന്ന് അഞ്ച് വർഷം കൊണ്ട് ആറ് കോടിയായി വളർച്ച!

ഫുഡ് സെക്ടറിൽ അതിവേഗം വളരുന്ന കമ്പനിയാണ് ഇൻ്റഗ്രേറ്റഡ് ഇൻ്റസ്ട്രീസ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച മാത്രം ഈ ഓഹരിയുടെ മൂല്യം അഞ്ച് ശതമാനമാണ് ഉയർന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഓഹരി മൂല്യം 5596 ശതമാനത്തോളം ഉയർന്നിട്ടുണ്ട്. 2025 സെപ്തംബർ 30 ന് അവസാനിച്ച സാമ്പത്തിക പാദത്തിൽ കമ്പനിയുടെ ലാഭം 108 ശതമാനം ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നേടിയ 14.40 കോടി ലാഭം ഇക്കുറി 29.88 കോടിയായി. പ്രവർത്തന വരുമാനം 54 ശതമാനം ഉയർന്ന് 286.46 കോടിയായി. ചെലവുകളും 49 ശതമാനം വർധനവോട് 257.13 കോടിയായി.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

228.06 കോടി രൂപയുടെ തട്ടിപ്പ് നടത്തിയോ? അനിൽ അംബാനിയുടെ മകൻ ജയ് അൻമോലിനെതിരെ കേസെടുത്ത് സിബിഐ
ക്രെഡിറ്റ് കാർഡ് പരാതികൾ അര ലക്ഷം കടന്നു; ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് പരാതികൾ കുറഞ്ഞു