Latest Videos

എത്ര ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നുണ്ട്? സിബിൽ സ്കോറിനെ ഇത് ബാധിക്കുമോ

By Web TeamFirst Published Apr 6, 2024, 10:56 PM IST
Highlights

ഒരാളുടെ സിബിൽ സ്കോർ എന്ന് പറയുന്നത് യഥാർത്ഥത്തിൽ ഒരു റിപ്പോർട്ട് കാർഡ് ആണ്. ഇതിലൂടെ വായ്പ തിരിച്ചടയ്ക്കുന്നതിൽ നിങ്ങൾ മിടുക്കനാണോ എന്ന് പരിശോധിക്കാൻ കടം കൊടുക്കുന്നവർക്ക് സാധിക്കും.

ക്രെഡിറ്റ് കാർഡിന് വലിയ സ്വീകാര്യതയാണ് ഇന്നുള്ളത്. ഒന്നിൽ കൂടുതൽ ക്രെഡിറ്റ് കാർഡ് ഉള്ളവരും കുറവല്ല. എന്നാൽ ഒന്നിൽ കൂടുതൽ ക്രെഡിറ്റ് കാർഡിന്റെ ഉപയോഗം സിബിൽ സ്കോറിനെ ബാധിക്കുമോ? വായ്പ എടുക്കാൻ നേരത്ത് സിബിൽ സ്കോർ പരിശോധിക്കുമ്പോഴായിരിയ്ക്കും പലരും അതിന്റെ പ്രാദാന്യത്തെ കുറിച്ച് അറിയുന്നത്. ഒരാളുടെ സിബിൽ സ്കോർ എന്ന് പറയുന്നത് യഥാർത്ഥത്തിൽ ഒരു റിപ്പോർട്ട് കാർഡ് ആണ്. ഇതിലൂടെ വായ്പ തിരിച്ചടയ്ക്കുന്നതിൽ നിങ്ങൾ മിടുക്കനാണോ എന്ന് പരിശോധിക്കാൻ കടം കൊടുക്കുന്നവർക്ക് സാധിക്കും. പല കാരണങ്ങൾ കൊണ്ട് ക്രെഡിറ്റ് സ്കോർ കുറഞ്ഞേക്കാം.

ഒരു വ്യക്തി ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത്കൊണ്ട് സിബിൽ സ്കോർ കുറയില്ല. സിബിൽ സ്കോർ നിലനിർത്തുന്നതിൽ ശ്രദ്ധാലുവായിരിക്കുന്നിടത്തോളം തീർച്ചയായും ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാം. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, നിങ്ങളുടെ ക്രെഡിറ്റ് കാർഡുകൾ വളരെ പുതിയതാണെങ്കിൽ, നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറവായിരിക്കാം. കാരണം പുതിയ കാർഡുകൾ പ്രകാരം ശരാശരി ഇടപാടുകൾ കുറവായിരിക്കും. 

സിബിൽ സ്കോർ എന്തൊക്കെ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്? 

നിങ്ങൾ ഇതുവരെ ഏതൊക്കെ വായ്പകൾ വാങ്ങിയിട്ടുണ്ടെന്നും അതിന്റെ തിരിച്ചടവ് എങ്ങനെ ആയിരിക്കും എന്നെല്ലാം അടിസ്ഥാനമാക്കിയാണ് സിബിൽ സ്കോർ തീരുമാനിക്കപ്പെടുക. അതായത്,  നിങ്ങളുടെ കടങ്ങൾ വീട്ടുന്നതിൽ നിങ്ങൾ എത്രത്തോളം മിടുക്കനാണ് എന്നതാണ് സിബിൽ സ്കോർ. ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉണ്ടെങ്കിൽ, ഓരോന്നിന്റെയും തിരിച്ചടവ് ശ്രദ്ധിക്കേണ്ടതുണ്ട്. ഇവയിൽ ഏതെങ്കിലും ഒന്ന് മുടങ്ങിയാൽ ക്രെഡിറ്റ് സ്‌കോറിനെ ഗുരുതരമായി ബാധിക്കും.

എത്രത്തോളം കടം വാങ്ങുന്നു എന്നതും സിബിൽ സ്കോറിനെ ബാധിച്ചേക്കാം. ഡെറ്റ്-ടു-ക്രെഡിറ്റ് അനുപാതം 30% ന് മുകളിൽ എത്തുന്നത് നിങ്ങളുടെ സ്കോർ കുറയ്ക്കാം. ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉള്ളത് നിങ്ങളുടെ മൊത്തം ലഭ്യമായ  കടം വർദ്ധിപ്പിക്കും. എന്നാൽ ആ 30% പരിധി കവിയാതിരിക്കേണ്ടത് പ്രധാനമാണ്.

ക്രെഡിറ്റ് കാർഡുകളുടെ ശരാശരി പ്രായം: നിങ്ങളുടെ ക്രെഡിറ്റ് കാർഡുകളുടെ പ്രായം സിബിൽ സ്കോർ നിർണയിക്കുന്നതിൽ പ്രധാനമാണ്. പുതിയ കാർഡുകൾ ഉള്ളത് നിങ്ങളുടെ ശരാശരി ക്രെഡിറ്റ് പ്രായം കുറയ്ക്കും, അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയ്ക്കും. ദീർഘകാല ക്രെഡിറ്റ് ചരിത്രമുള്ള ആളുകൾക്ക് മികച്ച സ്കോറുകൾ ഉണ്ടാകും.

click me!