അംബാനിക്ക് വെല്ലുവിളിയായി അദാനി; ഇന്ത്യയിൽ 3 ജിഗാ ഫാക്ടറികൾ

By Web TeamFirst Published Sep 7, 2022, 6:05 PM IST
Highlights

ഇന്ത്യയിൽ 3 ജിഗാ ഫാക്ടറികൾ നിർമ്മിക്കുമെന്ന് ശതകോടീശ്വരൻ ഗൗതം അദാനി.  മുകേഷ് അംബാനി അഞ്ചാമത്തെ ഗിഗാ ഫാക്ടറി പ്രഖ്യാപിച്ച് ആഴ്ചകൾക്ക് ശേഷമാണ് അദാനിയുടെ പ്രഖ്യാപനം.

ദില്ലി: ഏഷ്യയിലെ ഏറ്റവും ധനികനായ ഗൗതം അദാനി, ഇന്ത്യയിൽ മൂന്ന് ജിഗാ ഫാക്ടറികൾ നിർമ്മിക്കാൻ ഒരുങ്ങുന്നു. 70 ബില്യൺ ഡോളറിന്റെ ഹരിത നിക്ഷേപത്തിന്റെ ഭാഗമായി ആണ് ഫാക്ടറികളുടെ നിർമ്മാണം. 2030-ഓടെ ശുദ്ധമായ ഊർജത്തിനായി 70 ബില്യൺ ഡോളറിന്റെ നിക്ഷേപത്തിന്റെ ഭാഗമായി സോളാർ മൊഡ്യൂളുകൾ, വിൻഡ് ടർബൈനുകൾ, ഹൈഡ്രജൻ ഇലക്‌ട്രോലൈസറുകൾ എന്നിവ നിർമ്മിക്കുന്നതിനായി മൂന്ന് ജിഗാ ഫാക്ടറികൾ നിർമ്മിക്കുമെന്ന് അദാനി എന്റർപ്രൈസസ് വ്യക്തമാക്കി. 

Read Also: ചാർജറില്ലാതെ ഐഫോണുകൾ വിറ്റതിന് ആപ്പിളിന് പിഴ ചുമത്തി ഈ രാജ്യം

2030-ഓടെ ലോകത്തിലെ ഏറ്റവും മികച്ച പുനരുപയോഗ ഊർജ ഉൽപ്പാദകരാകാൻ ലക്ഷ്യമിടുന്നതിനാൽ ഹരിത ഊർജ്ജ ശൃംഖലയിലുടനീളം അദാനി ഗ്രൂപ്പ് നിക്ഷേപം ശക്തമാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പുനരുപയോഗ ഊർജവും 3 ദശലക്ഷം ടൺ ഹൈഡ്രജനും ഉൽപ്പാദിപ്പിക്കുമെന്നും, ഇവയെല്ലാം 2030-ന് മുമ്പ് പൂർത്തിയാകുമെന്നും അദാനി പറയുന്നു. ഇത് പൂർണ്ണമായും പ്രാദേശികവും  രാജ്യത്തിന്റെ ഭൗമരാഷ്ട്രീയ ആവശ്യകതകൾക്ക് അനുസൃതവുമായിരിക്കും. എന്നിരുന്നാലും, ഞങ്ങളുമായി സഹകരിക്കാൻ ഉത്സുകരായ യുഎസ് കോർപ്പറേഷനുകളുടെ സഹകരണത്തോടെ, ഞങ്ങളുടെ ലക്ഷ്യങ്ങൾ കൂടുതൽ ത്വരിതപ്പെടുത്താൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് അദാനി കൂട്ടിച്ചേർത്തു.

Read Also: കോർപ്പറേറ്റ് ഭീമനെ നയിക്കുന്ന ഈ ഇന്ത്യൻ വംശജന്റെ ശമ്പളം ഇതാണ്

കുറഞ്ഞ കാർബൺ എനർജി നിക്ഷേപത്തിന്റെ ഭാഗമായി എതിരാളിയായ ശതകോടീശ്വരൻ മുകേഷ് അംബാനി അഞ്ചാമത്തെ ഗിഗാ ഫാക്ടറി പ്രഖ്യാപിച്ച് ആഴ്ചകൾക്ക് ശേഷമാണ് അദാനിയുടെ പ്രഖ്യാപനം. സൂര്യപ്രകാശത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സംയോജിത സോളാർ പിവി മൊഡ്യൂളുകൾ, വെള്ളത്തിൽ നിന്ന് ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്ന ഇലക്ട്രോലൈസറുകൾ, ഇന്ധന സെല്ലുകൾ, ഗ്രിഡിൽ നിന്ന് ഊർജം സംഭരിക്കുന്നതിനുള്ള ബാറ്ററികൾ എന്നിവ നിർമ്മിക്കുന്നതിനായി കഴിഞ്ഞ വർഷം പ്രഖ്യാപിച്ച നാല് ജിഗാ ഫാക്ടറികൾക്ക് പുറമെയാണ് പവർ ഇലക്ട്രോണിക്സിനായുള്ള പുതിയ ജിഗാ ഫാക്ടറി മുകേഷ് അംബാനി പ്രഖ്യാപിച്ചത്. 
 Read Also: മെനുവിൽ ഈ വിവരങ്ങൾ നൽകിയില്ല; റെസ്റ്റോറന്റുകളുടെ ലൈസൻസ് റദ്ദാക്കി

click me!