വെറും 6.5 ശതമാനം മാത്രം പലിശ, കൈനിറയെ പണം; സ്വർണ വായ്പയിൽ 'സൂപ്പർ ഓഫറു'മായി മുത്തൂറ്റ് മിനി

Published : Mar 25, 2022, 02:50 PM IST
വെറും 6.5 ശതമാനം മാത്രം പലിശ, കൈനിറയെ പണം; സ്വർണ വായ്പയിൽ 'സൂപ്പർ ഓഫറു'മായി മുത്തൂറ്റ് മിനി

Synopsis

പണയ സ്വർണത്തിന് ഏറ്റവും ഉയർന്ന തുകയും മുത്തൂറ്റ് മിനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപഭോക്താക്കൾക്ക് ഓൺലൈനായി പലിശ അടയ്ക്കാനുള്ള സൗകര്യവുമുണ്ട്

തിരുവനന്തപുരം: അടിയന്തിര ഘട്ടങ്ങളിൽ സ്വർണ പണയത്തിലൂടെ പണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ ഉപഭോക്താക്കൾ ഏറെ പ്രാധാന്യം കൊടുക്കുന്നത് പലിശ നിരക്കിനാണ്. ഇത് മനസിലാക്കിക്കൊണ്ടുള്ള സൂപ്പർ ഓഫറാണ് മുത്തൂറ്റ് മിനി സ്വർണ വായ്പാ രംഗത്ത് അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികളിലെ മുൻനിരക്കാരായ മുത്തൂറ്റ് മിനി അവതരിപ്പിച്ച സൂപ്പർ ഓഫർ, കുറഞ്ഞ പലിശയും ഉയർന്ന തുകയും ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.

ഈ പദ്ധതിയിലൂടെ വെറും 6.5 ശതമാനം പലിശ നിരക്കിലാണ് ഉപഭോക്താക്കൾക്ക് സ്വർണവായ്പ ലഭിക്കുന്നത്. കൊവിഡ് കാലത്ത് പ്രതിസന്ധിയിൽ അകപ്പെട്ട ഉപഭോക്താക്കൾക്ക്, തങ്ങളുടെ സ്വർണത്തിന് മുകളിൽ ഏറ്റവും കൂടുതൽ തുക ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ നൽകുകയെന്ന ലക്ഷ്യമാണ് മുത്തൂറ്റ് മിനി സൂപ്പർ ഓഫറിലൂടെ മുന്നോട്ട് വെക്കുന്നത്. ഈ സ്കീം തീർത്തും സുതാര്യമാണ്. മറ്റൊരു ചാർജും ഒളിച്ചുവെക്കാതെയാണ് ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ കമ്പനി വായ്പ ലഭ്യമാക്കുന്നതെന്നത് ഉപഭോക്താക്കൾക്കും ആശ്വാസകരമാണ്.

പണയ സ്വർണത്തിന് ഏറ്റവും ഉയർന്ന തുകയും മുത്തൂറ്റ് മിനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപഭോക്താക്കൾക്ക് ഓൺലൈനായി പലിശ അടയ്ക്കാനുള്ള സൗകര്യവുമുണ്ട്. ലോകത്ത് എവിടെയിരുന്നും ഇത്തരത്തിൽ പണമടയ്ക്കാവുന്നതാണ്.

'ഉപഭോക്താക്കളാണ് മുത്തൂറ്റ് മിനിയുടെ കരുത്ത്,' എന്ന് സൂപ്പർ ഓഫർ അവതരിപ്പിച്ചുകൊണ്ട് കമ്പനിയുടെ എംഡി മാത്യു മുത്തൂറ്റ് പറഞ്ഞു. 'ഉപഭോക്താക്കളെ കേന്ദ്രബിന്ദുവാക്കിയാണ് കമ്പനി ഓരോ ചുവടും വെക്കുന്നത്. ഈ സൂപ്പർ ഓഫറും മുത്തൂറ്റ് മിനിയും ഉപഭോക്താക്കളും തമ്മിലുള്ള ബന്ധം ശക്തമാക്കും. ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ സ്വർണ വായ്പ നൽകുന്നതിലൂടെ കൊവിഡ് കാലത്ത് ജീവിതം അനിശ്ചിതത്വത്തിലായവർക്ക് താങ്ങാവുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് പത്ത് സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്നതാണ് മുത്തൂറ്റ് മിനി ഗ്രൂപ്പ്. 800 ലേറെ ശാഖകളുമായാണ് കമ്പനിയുടെ പ്രവർത്തനം. നിലവിൽ 3500 ലേറെ പേരുടെ ജീവനോപാധിയായും മുത്തൂറ്റ് മിനി മാറിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 40 ശതമാനത്തിലേറെ വളർച്ചയാണ് മുത്തൂറ്റ് മിനി നേടിയത്.

മുത്തൂറ്റ് മിനിയിൽ നിന്നും സ്വർണ വായ്പയ്ക്ക് അപേക്ഷിക്കാൻ : https://bit.ly/3twUeuH

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്