ഒറ്റ ദിവസം കൊണ്ട് നടക്കുന്ന ഏറ്റവും വലിയ ഇടപാട്; കുതിച്ചുയർന്ന് എൻ ഇ എഫ് ടി

Published : Mar 04, 2024, 06:45 PM IST
ഒറ്റ ദിവസം കൊണ്ട് നടക്കുന്ന ഏറ്റവും വലിയ ഇടപാട്; കുതിച്ചുയർന്ന് എൻ ഇ എഫ് ടി

Synopsis

ഒറ്റ ദിവസം കൊണ്ട്  4,10,61,337 ഇടപാടുകൾ ആണ് എൻ ഇ എഫ് ടി വഴി നടന്നത്. ഒറ്റ ദിവസം കൊണ്ട് നടക്കുന്ന ഏറ്റവും വലിയ ഇടപാടാണിത്.

ണമിടപാടുകളിൽ ജനപ്രീതിയാർജിച്ച് നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (എൻ ഇ എഫ് ടി ). കഴിഞ്ഞ 29ആം തീയതി ഒറ്റ ദിവസം കൊണ്ട്  4,10,61,337 ഇടപാടുകൾ ആണ് എൻ ഇ എഫ് ടി വഴി നടന്നത്. ഒറ്റ ദിവസം കൊണ്ട് നടക്കുന്ന ഏറ്റവും വലിയ ഇടപാടാണിത്. നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ   സംവിധാനവും റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർടിജിഎസ്)  സംവിധാനവും യഥാക്രമം റീട്ടെയിൽ, മൊത്തവ്യാപാര പേയ്‌മെന്റുകൾക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത് .

കഴിഞ്ഞ പത്ത് വർഷങ്ങളിൽ (2014-23)എൻ ഇ എഫ് ടി ,ആർടിജിഎസ് സംവിധാനങ്ങൾ ഇടപാടുകളുടെ അടിസ്ഥാനത്തിൽ  യഥാക്രമം 700 ശതമാനവും 200 ശതമാനവും മൂല്യത്തിന്റെ അടിസ്ഥാനത്തിൽ യഥാക്രമം 670 ശതമാനവും 104 ശതമാനവും വളർച്ച രേഖപ്പെടുത്തിയതായി ആർബിഐ  വ്യക്തമാക്കി.  . 2023 മാർച്ച് 31-ന് ആർടിജിഎസിലൂടെ റെക്കോർഡായ 16.25 ലക്ഷം ഇടപാടുകൾ ഒരു ദിവസം നടന്നു.

എൻഇഎഫ്ടി സൗകര്യം 24 മണിക്കൂറും വർഷത്തിൽ 365 ദിവസവും ലഭ്യമാക്കുന്നതിന് 2019 മുതലാണ് തുടക്കമായത്. അതു വരെ രാവിലെ 8 നും വൈകിട്ട് 6.30 നും ഇടയിലാണ് എൻഇഎഫ്ടി   ലഭ്യമായിരുന്നത്. ഇതോടെ ആണ് ഇടപാടുകളുടെ എണ്ണവും കൂടിയത്. ബാങ്കിംഗ് സമയത്തിന് ശേഷം നടത്തുന്ന എൻ ഇ എഫ് ടി  ഇടപാടുകൾ ബാങ്കുകൾ 'സ്ട്രൈറ്റ് ത്രൂ പ്രോസസിംഗ് '  ഉപയോഗിച്ചാണ് ചെയ്യുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ , ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ മിക്ക ബാങ്കുകളും  എൻഇഎഫ്ടി ഓൺലൈൻ ട്രാൻസ്ഫറുകൾക്ക് ചാർജ് ഈടാക്കുന്നില്ല.

PREV
click me!

Recommended Stories

അടിപതറി ഇന്ത്യയും അമേരിക്കയും യൂറോപ്പും! വമ്പൻമാരെ വെട്ടി കരുത്തുകാട്ടിയത് ചൈന, ആഗോള ഉദ്പാദനരംഗത്തെ ശക്തി കേന്ദ്രമായി ചൈന
കുഴിമന്തിയും അൽഫാമും കേരളത്തിൽ കിട്ടാക്കനിയാകുമോ? സംസ്ഥാനത്ത് ഹോട്ടൽ മേഖലയിൽ കടുത്ത പ്രതിസന്ധി