നെസ്‌ലെയുടെ ഉത്പന്നങ്ങൾ വാങ്ങാം 'മൈ നെസ്‌ലെ' യിലൂടെ

Published : Oct 20, 2022, 05:06 PM IST
നെസ്‌ലെയുടെ ഉത്പന്നങ്ങൾ വാങ്ങാം 'മൈ നെസ്‌ലെ' യിലൂടെ

Synopsis

നെസ്‌ലെയുടെ ഈ പ്ലാറ്റ്‌ഡോമിലൂടെ ഉത്പന്നങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്കായി വിവിധ സമ്മാനങ്ങളും ഓഫറുകളും നെസ്‌ലെ ഒരുക്കുന്നു.   

മുംബൈ:  ഗ്ലോബൽ ഫുഡ് ആൻഡ് ബിവറേജസ് കമ്പനിയായ നെസ്‌ലെ ഇന്ത്യ 'മൈ നെസ്‌ലെ' എന്ന  ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോം ആരംഭിക്കുന്നു. ഈ പ്ലാറ്റഫോമിലൂടെ ഉപഭോക്താക്കൾക്ക് നെസ്‌ലെയുടെ എല്ലാവിധ ഉൽപ്പന്നങ്ങളും വാങ്ങാം.  ഡയറക്‌ട്-ടു-കൺസ്യൂമർ  (ഡി2സി) വിലാപനയിലേക്കുള്ള നെസ്‌ലെയുടെ ചുവടുവെയ്പാണ് ഇത്. 

 സെപ്റ്റംബറിൽ അവസാനിച്ച മൂന്നാം പാദത്തിലെ ത്രൈമാസ വരുമാന കണക്കുകളും നെസ്‌ലെ പുറത്തുവിട്ടു. “ഞങ്ങളുടെ ഉപഭോക്താക്കൾക്ക് എപ്പോൾ, എവിടെ നിന്ന് വേണമെങ്കിലും നെസ്‌ലെയുടെ ഉത്പന്നങ്ങൾ വാങ്ങാൻ ഇനി സാധിക്കും. ഞങ്ങളുടെ ആദ്യത്തെ ഡയറക്‌ട്-ടു-കൺസ്യൂമർ പ്ലാറ്റ്‌ഫോമായ www.mynestle.in ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു എന്ന് നെസ്‌ലെ ഇന്ത്യയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സുരേഷ് നാരായണൻ പറഞ്ഞു. 

ALSO READ: വാക്കുപാലിച്ചു, ക്യാപ്റ്റൻമാരുടെ ശമ്പളം കുത്തനെ ഉയർത്തി സ്പൈസ് ജെറ്റ്

ഈ പ്ലാറ്റഫോമിലൂടെ  നെസ്‌ലെയുടെ ഉത്പന്നങ്ങൾ വാങ്ങുമ്പോൾ വ്യക്തിഗത സമ്മാനങ്ങൾ, സബ്‌സ്‌ക്രിപ്‌ഷനുകൾ തുടങ്ങിയവ നല്കാൻ കമ്പനി പദ്ധതിയിടുന്നു. ഉപഭോക്താക്കൾക്ക് പ്ലാറ്റ്‌ഫോമിൽ രുചികരമായ പാചകക്കുറിപ്പുകൾ പങ്കിടാനും സാധിക്കും. തുടക്കത്തിൽ, മൈ നെസ്‌ലെ പ്ലാറ്റ്‌ഫോം ദില്ലിയിൽ ആയിരിക്കും ആരംഭിക്കുക. തുടർന്ന് രാജ്യത്തിൻറെ മറ്റ്‌ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും.

ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, മാരികോ, ഇമാമി തുടങ്ങിയ കമ്പനികളാണ് നെസ്‌ലെയ്ക്ക് മുൻപ് ഡയറക്‌ട്-ടു-കൺസ്യൂമർ പ്ലാറ്റ്‌ഫോമുകൾ ആരംഭിച്ച കമ്പനികൾ. മാമഎർത്ത്, പ്ലം ഗുഡ്നെസ്  തുടങ്ങിയ പല പുതിയ കമ്പനികളും ഇ കോമേഴ്‌സ് വ്യാപാരത്തിൽ മുന്നേറുന്നുണ്ട്. 

ALSO READ: കാർ വില്പനയെക്കാൾ പെർഫ്യൂം വില്പനയിൽ മാസ്സായി മസ്ക്

വിതരണക്കാരും റീട്ടെയിലർമാരും പോലുള്ള പരമ്പരാഗത മാർഗങ്ങളിലൂടെ  അല്ലാതെ പകരം ഇ-കൊമേഴ്‌സ് വഴി നേരിട്ട് ഉപഭോക്താക്കളിലേക്ക് വിപണനം ചെയ്യുന്നത് സമീപ കാലങ്ങളിൽ വളരെ മുന്നേറുന്ന മാർഗമാണ്.  ഡാബർ, മാരിക്കോ, ഇമാമി, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ് തുടങ്ങിയ കമ്പനികൾ ഇ കോമേഴ്‌സ് വ്യാപാരം മാത്രം നടത്തുന്നുണ്ട്.  ഡാബർ ഇന്ത്യ അതിന്റെ ഡിജിറ്റൽ-നേറ്റീവ് ബ്രാൻഡുകളിൽ നിന്ന് 2023 സാമ്പത്തിക വർഷത്തിൽ 100 ​​കോടി രൂപയുടെ വിൽപ്പനയാണ് ലക്ഷ്യം വെക്കുന്നത്. 

PREV
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും