വീണ്ടും പരിശോധന നേരിട്ട് നെസ്‌ലെയുടെ സെറലാക്ക്; സ്വിസ് സർക്കാർ നടപടിയെടുക്കണമെന്നാണ് എൻജിഒകൾ

Published : Jun 14, 2024, 07:31 PM IST
വീണ്ടും പരിശോധന നേരിട്ട് നെസ്‌ലെയുടെ സെറലാക്ക്; സ്വിസ് സർക്കാർ നടപടിയെടുക്കണമെന്നാണ് എൻജിഒകൾ

Synopsis

 ഇന്ത്യയിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും വില്പന നടത്തുന്ന  നെസ്‌ലെയുടെ മുൻനിര ബേബി-ഫുഡ് ബ്രാൻഡായ സെറിലാക്ക് ഉത്പന്നങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നുള്ള സ്വിറ്റ്സർലൻഡിലെ പബ്ലിക് ഐ എന്ന സ്വതന്ത്ര അന്വേഷണ സമിതിയുടെ റിപ്പോർട്ട് രണ്ട് മാസം മുൻപാണ് പുറത്തുവന്നത്.

നെസ്‌ലെ ഇന്ത്യയുടെ ബേബി ഫുഡ് ഉൽപന്നമായ സെറലാക്ക് വീണ്ടും പരിശോധന നേരിടുന്നു. അന്യായമായ വ്യാപാരം നടത്തുന്നതിന്, ആഗോള സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ, പബ്ലിക് ഐ, ഐബിഎഫ്എഎൻ, സ്വിസ് സ്റ്റേറ്റ് സെക്രട്ടേറിയറ്റ് ഫോർ ഇക്കണോമിക് അഫയേഴ്‌സ് എന്നിവ നെസ്‌ലെയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഔദ്യോഗികമായി അഭ്യർത്ഥിച്ചതായാണ് റിപ്പോർട്ട്. 

ഇന്ത്യയിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും വില്പന നടത്തുന്ന  നെസ്‌ലെയുടെ മുൻനിര ബേബി-ഫുഡ് ബ്രാൻഡായ സെറിലാക്ക് ഉത്പന്നങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നുള്ള സ്വിറ്റ്സർലൻഡിലെ പബ്ലിക് ഐ എന്ന സ്വതന്ത്ര അന്വേഷണ സമിതിയുടെ റിപ്പോർട്ട് രണ്ട് മാസം മുൻപാണ് പുറത്തുവന്നത്. യുഎസ്, യൂറോപ്പ്, സ്വിറ്റ്സർലൻഡ്, ജർമ്മനി തുടങ്ങിയ വികസിത വിപണികളിൽ പഞ്ചസാര ചേർക്കാതെയാണ് നെസ്‌ലെ ഈ ഉത്പന്നങ്ങൾ വിൽക്കുന്നത്. അതേസമയം ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക പോലുള്ള  താഴ്ന്ന, ഇടത്തരം വരുമാനമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്ന ഈ ഉൽപ്പന്നങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്, 

ശിശു ഭക്ഷണത്തിൽ പഞ്ചസാര ചേർക്കുന്നത് നിരോധിക്കുന്ന ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ് ഈ കണ്ടെത്തൽ. സെറെലാക്കിലെ ഉയർന്ന പഞ്ചസാരയുടെ അളവ് സ്ഥാപിതമായ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നു. ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ കമ്പനി വിറ്റഴിച്ച 150 ഉൽപ്പന്നങ്ങൾ പരിശോധിച്ച ശേഷം, ആറുമാസം പ്രായമുള്ള കുഞ്ഞുങ്ങൾക്കായി തയ്യാറാക്കിയ എല്ലാ സെറിലാക് ഉത്പന്നങ്ങളിലും ശരാശരി 4 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് പബ്ലിക് ഐ കണ്ടെത്തി

PREV
click me!

Recommended Stories

ആക്സിസ് ബാങ്കുമായി കൈകോർത്ത് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി ഗൂഗിൾ; പേ ഫ്ലെക്സിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങൾ ഏതൊക്കെ? ആദ്യ പത്തിൽ ഇടം നേടി അംബാനി കുടുംബം