എയര്‍ ഇന്ത്യയെ കാത്ത് നിര്‍ണായക വര്‍ഷം: അടിയന്തരമായി വേണ്ടത് കോടികള്‍

Published : Mar 08, 2019, 04:21 PM IST
എയര്‍ ഇന്ത്യയെ കാത്ത് നിര്‍ണായക വര്‍ഷം: അടിയന്തരമായി വേണ്ടത് കോടികള്‍

Synopsis

എയര്‍ ഇന്ത്യയുടെ മൊത്തം കടബാധ്യതയായ 55,000 കോടി രൂപയുടെ പകുതിയോളം തുക പ്രത്യേകോദ്ദേശ്യ സംവിധാനത്തിലേക്ക് (എസ്പിവി - സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍) മാറ്റിയിരുന്നു. 

ദില്ലി: ദേശീയ വിമാന കമ്പനിക്ക് വരുന്ന വര്‍ഷം ഏറെ നിര്‍ണായകം. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ അടിയന്തരമായി 12,000 കോടി രൂപ എയര്‍ ഇന്ത്യയ്ക്ക് കണ്ടെത്തേണ്ടി വരും. ഇതില്‍ 4,000 കോടി രൂപ പ്രവര്‍ത്തന മൂലധന ഇനത്തിലുളളതാണ്. 8,000 കോടി രൂപ എയര്‍ക്രാഫ്റ്റ് പര്‍ച്ചേസ് ലോണ്‍ ഇനത്തില്‍ എടുത്തതാണ്. 

എയര്‍ ഇന്ത്യയുടെ മൊത്തം കടബാധ്യതയായ 55,000 കോടി രൂപയുടെ പകുതിയോളം തുക പ്രത്യേകോദ്ദേശ്യ സംവിധാനത്തിലേക്ക് (എസ്പിവി - സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍) മാറ്റിയിരുന്നു. ഇതോടെ 2019 -20 സാമ്പത്തിക വര്‍ഷത്തേക്ക് കൂടി എയര്‍ ഇന്ത്യയ്ക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ കാര്യമായ പിന്തുണ വേണ്ടി വരുമെന്ന് ഉറപ്പായി. 

എയര്‍ ഇന്ത്യയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും നിക്ഷേപം കുറയ്ക്കുന്നതിനായി രൂപീകരിച്ച പ്രത്യേകോദ്ദേശ്യ സംവിധാനത്തിന് ഫ്രെബ്രുവരി 28 നാണ് കേന്ദ്ര മന്ത്രിസഭ മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കിയത്. 

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍