
ഇന്ത്യൻ സർക്കാർ ആവിഷ്കരിച്ച വിവിധ പദ്ധതികൾ ഏകീകരിച്ച് കോർഡിനേറ്റ് ചെയ്യുന്നതിനായി രൂപീകരിക്കപ്പെട്ട സ്വയംഭരണ റഗുലേറ്ററി സ്ഥാപനമായ നാഷണൽ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് കൗൺസിൽ കമ്മിറ്റിയുടെ (NIDCC) ധനസഹായ പങ്കാളിയായി ഐസിഎൽ ഫിൻകോർപ്പിനെ ഔപചാരികമായി നിയമിച്ചിരിക്കുന്നു. എല്ലാ ആവശ്യമായ ഔപചാരിക നടപടികളും പൂർത്തിയാക്കിയ ശേഷമാണ് ഈ നിയമനം നടന്നത്. - ഐസിഎൽ ഫിൻകോർപ് അറിയിച്ചു.
"ഐസിഎൽ ഫിൻകോർപ്പിന്റെ സ്ഥിരതയുള്ള പ്രകടനവും സാമ്പത്തിക ഭദ്രതയ്ക്കായുള്ള പ്രതിബദ്ധതയും ഉയർന്ന വിശ്വാസ്യതയും മൂല്യവുമാണ് ഈ സുപ്രധാന നിയമനത്തിന് കാരണമാകുന്നത്."
NIDCC-യുമായുള്ള ധാരണാപത്രം (MoU) ഒപ്പുവച്ചതിനെ തുടർന്ന്, കേന്ദ്ര സർക്കാരിന്റെ നാല് പ്രധാന മന്ത്രാലയങ്ങളുമായും ഐസിഎൽ ഫിൻകോർപ്പ് വ്യത്യസ്ത കരാറുകളിൽ പ്രവേശിക്കുമെന്ന് അറിയിക്കുന്നു:
ഈ സമ്പൂർണ്ണ കൂട്ടായ്മയുടെ ഭാഗമായി, വിവിധ മന്ത്രാലയങ്ങൾ മുഖേന സർക്കാരിന്റെ
സാമ്പത്തിക പദ്ധതികൾ ദേശീയ ലെൻഡിംഗ് പാർട്ണറായി ഐസിഎൽ ഫിൻകോർപ്പ് മുഖാന്തിരം വിതരണം ചെയ്യും. രാജ്യത്തുടനീളം അർഹതയുള്ളവർക്ക് ഗ്രാന്റുകളും സബ്‌സിഡിയുള്ള വായ്പകളും നൽകുന്നതിനുള്ള പങ്കുവഹികയും ചെയ്യും.
ഈ ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി, 2025 മേയ് 2 മുതൽ 5 വരെ എഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ & എക്സിബിഷൻ സെൻറർ, കൊച്ചിയിൽ നടക്കുന്ന ഇന്ത്യൻ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് എക്‌സിബിഷൻ (INDEX 2025)-ന്റെ ടൈറ്റിൽ സ്‌പോൺസറായി ഐസിഎൽ ഫിൻകോർപ്പിനെ പ്രഖ്യാപിച്ചിരിക്കുന്നതും പ്രസ്താവനയിൽ ഉൾപ്പെടുന്നു.
ദേശീയ സാമ്പത്തിക പുരോഗതിക്കായി വ്യവസായങ്ങളെയും സംരംഭകരെയും സാമ്പത്തികമായി ശക്തിപ്പെടുത്താൻ ഐസിഎൽ ഫിൻകോർപ്പിന്റെ പങ്കാളിത്തം പ്രധാനപ്പെട്ട ഒരു ഘടകമാകുമെന്ന് ഈ നേട്ടം വ്യക്തമാക്കുന്നു.