നീരവ് മോദിയുടെ സഹോദരി ഇഡിയെ സഹായിച്ചു; 17.25 കോടി രൂപ കേന്ദ്ര സർക്കാരിന്റെ അക്കൗണ്ടിലെത്തി

Web Desk   | Asianet News
Published : Jul 01, 2021, 10:10 PM ISTUpdated : Jul 01, 2021, 10:17 PM IST
നീരവ് മോദിയുടെ സഹോദരി ഇഡിയെ സഹായിച്ചു; 17.25 കോടി രൂപ കേന്ദ്ര സർക്കാരിന്റെ അക്കൗണ്ടിലെത്തി

Synopsis

തന്റെ പേരിൽ നീരവ് മോദി യുകെയിൽ 17.25 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് പൂർവിയാണ് ഇഡി ഉദ്യോഗസ്ഥരെ അറിയിച്ചത്. 

മുംബൈ: വായ്പാ തട്ടിപ്പ് കേസിൽ രാജ്യം വിട്ട നീരവ് മോദിക്കെതിരെയ കള്ളപ്പണ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സഹായവുമായി സഹോദരി. നീരവ് മോദിയുടെ സഹോദരി പൂർവി മോദിയാണ് ഇഡിക്ക് 17.25 കോടി രൂപ കണ്ടെത്താൻ സഹായം നൽകിയത്. 

പൂർവിക്ക് അവരുടെ പേരിൽ യുകെയിൽ 2,316,889 ഡോളറിന്റെ നിക്ഷേപം ഉണ്ടായിരുന്നു. ഈ തുകയാണ് അവർ കേന്ദ്രസർക്കാരിന്റെ അക്കൗണ്ടിലേക്ക് മാറ്റിയത്. നേരത്തെ നീരവ് മോദിക്കും മറ്റ് പ്രതികൾക്കുമൊപ്പം പൂർവിയെയും ഭർത്താവ് മായങ്ക് മേത്തയെയും ഇഡി പ്രതി ചേർത്തിരുന്നു.

എന്നാൽ സിആർപിസി സെക്ഷൻ 306, 307 എന്നിവ പ്രകാരം പൂർവിയും ഭർത്താവും കോടതിയോട് ക്ഷമാപണം നടത്തി. നീരവ് മോദിക്കെതിരെ അന്വേഷണത്തിന് തന്നാൽ കഴിയും വിധം എല്ലാ തരത്തിലും സഹായിക്കുമെന്നും അവർ ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് 17 കോടിയിലേറെ രൂപയുടെ നിക്ഷേപവും പുറത്തായത്.

തന്റെ പേരിൽ നീരവ് മോദി യുകെയിൽ 17.25 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് പൂർവിയാണ് ഇഡി ഉദ്യോഗസ്ഥരെ അറിയിച്ചത്. ആ പണം തന്റേതല്ലെന്നും കേന്ദ്രസർക്കാരിന് പണം കൈമാറാൻ തയ്യാറാണെന്നും പൂർവി വ്യക്തമാക്കി.

ബെൽജിയൻ പൗരയാണ് പൂർവി. ഐറിഷ് പൗരനാണ് ഇവരുടെ ഭർത്താവായ മായങ്ക്. പൂർവിയുടെയും, അവരുടെ പേരിൽ ഉണ്ടാക്കിയ കമ്പനിയുടെയും മറവിൽ നീരവ് മോദി നിയമവിരുദ്ധമായി ഉണ്ടാക്കിയ പണമാണ് ഇതെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

അന്വേഷണത്തിനിടെ പൂർവിയുടെ പേരിൽ 12 ലേറെ ബാങ്ക് അക്കൗണ്ടുകളുണ്ടെന്നും നിരവധി കമ്പനികളിലും ട്രസ്റ്റുകളിലും അവർക്ക് ഉടമസ്ഥതയുണ്ടെന്നും ഇഡി കണ്ടെത്തിയിരുന്നു. എന്നാൽ ഇവയൊന്നും തന്റേതല്ലെന്നും എല്ലാം നീരവ് മോദിയുടേതാണെന്നുമായിരുന്നു പൂർവിയും ഭർത്താവും കോടതിയിൽ പറഞ്ഞത്.

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസിലാണ് നീരവ് മോദിക്കും അമ്മാവനായ മെഹുൽ ചോക്സിക്കുമെതിരെ അന്വേഷണം നടക്കുന്നത്. തട്ടിപ്പിലൂടെ നേടിയ പണം ഇവർ വിദേശത്തേക്ക് കടത്തിയെന്നാണ് സംശയം.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ആർ‌ബി‌ഐ വീണ്ടും പലിശ കുറച്ചേക്കാം; റിപ്പോ നിരക്ക് 5 ശതമാനമായേക്കുമെന്ന് യു‌ബി‌ഐ റിപ്പോർട്ട്
ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്, ലക്ഷ്യം ഇതാണ്