Latest Videos

വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി നിത അംബാനി; 2 ലക്ഷം രൂപ വരെ ലഭിക്കുന്ന സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

By Web TeamFirst Published Sep 9, 2023, 7:22 PM IST
Highlights

പണത്തെക്കുറിച്ച് ആശങ്കപ്പെടാതെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം പൂർത്തിയാക്കുക എന്നതാണ് സ്കോളര്ഷിപ്പിന്റെ പ്രധാന ലക്ഷ്യം. എന്ന് വരെ അപേക്ഷിക്കാം എന്നറിയാം 

ദില്ലി: നിത അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഫൗണ്ടേഷൻ 2023-2024 അധ്യയന വർഷത്തേക്കുള്ള സ്കോളർഷിപ്പുകൾ ആരംഭിച്ചു. എല്ലാ ഒന്നാം വർഷ സാധാരണ ബിരുദ വിദ്യാർത്ഥികൾക്കും 2023 ഒക്ടോബർ 15 വരെ അപേക്ഷിക്കാവുന്നതാണ്. 

പണത്തെക്കുറിച്ച് ആശങ്കപ്പെടാതെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം പൂർത്തിയാക്കുക എന്നതാണ് സ്കോളര്ഷിപ്പിന്റെ പ്രധാന ലക്ഷ്യമെന്ന് റിലയൻസ് ഫൗണ്ടേഷന്റെ  ചെയർപേഴ്‌സൺ നിത അംബാനി വ്യക്തമാക്കിയിരുന്നു. 

ALSO READ: അംബാനി, അദാനി, ബിർള; ജി 20 ഉച്ചകോടിയിൽ കൂടിക്കാഴ്ച നടത്താൻ ശതകോടീശ്വരന്മാർ, ലക്ഷ്യം ഇത്

സ്കോളർഷിപ്പിനുള്ള തിരഞ്ഞെടുപ്പ് ക്രമം; 

അഭിരുചി പരീക്ഷയിലെ പ്രകടനം പ്ലസ്ട് ടുവിലെ മാർക്ക്, ഗാർഹിക വരുമാനം, മറ്റ് നിർദ്ദിഷ്ട യോഗ്യതാ ആവശ്യകതകൾ എന്നിവ പോലുള്ള വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് സ്കോളർഷിപ് നൽകുക. 

ലോകത്തിലെ ഏറ്റവും കൂടുതൽ യുവാക്കളുള്ളത് ഇന്ത്യയിലാണെന്നും രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ നമ്മുടെ യുവജനങ്ങൾക്ക് അപാരമായ കഴിവുണ്ട് എന്നും റിലയൻസ് ഫൗണ്ടേഷന്റെ സിഇഒ ജഗന്നാഥ കുമാർ പറഞ്ഞു. റിലയൻസ് ഫൗണ്ടേഷനിൽ നിന്നും അവരുടെ വിദ്യാഭ്യാസത്തിന് വേണ്ട സഹായങ്ങൾ നൽകുമെന്നും യുവാക്കളെ അവരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും ഇന്ത്യയുടെ വളർച്ചയ്ക്ക് സംഭാവന നൽകാൻ അവരെ സഹായിക്കുന്നതിനും പ്രതിജ്ഞബദ്ധരായി പ്രവർത്തിക്കുമെന്നും ജഗന്നാഥ കുമാർ പറഞ്ഞു.
 
5000 ത്തോളം വിദ്യാർത്ഥികൾക്കാണ് റിലയൻസ് ഫൗണ്ടേഷൻ സ്‌കോളർഷിപ്പുകൾ നൽകുക. കഴിഞ്ഞ വര്ഷം യോഗ്യതയുടെയും അഭിരുചി പരീക്ഷയിലെ പ്രകടനത്തിന്റെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത 5,000 വിദ്യാർത്ഥികളിൽ  51% സ്ത്രീകളും ഉണ്ടായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
 

click me!