ഡയമണ്ടുകളുള്ള ഡയൽ; നിത അംബാനിയുടെ വാച്ചിന്റെ വില പുറത്ത്

Published : Sep 29, 2023, 06:38 PM IST
ഡയമണ്ടുകളുള്ള ഡയൽ; നിത അംബാനിയുടെ വാച്ചിന്റെ വില പുറത്ത്

Synopsis

18 കാരറ്റ് പിങ്ക് സ്വർണ്ണ സ്ട്രാപ്പോടുകൂടി വരുന്ന വാച്ചിൽ അൺ കട്ട് ഡയമണ്ട് ആണുള്ളത്. അതിൽ 18 കാരറ്റ് പിങ്ക് സ്വർണ്ണ കേസും 18 കാരറ്റ് പിങ്ക് സ്വർണ്ണ ബ്രേസ്‌ലെറ്റും കൂടിയാണുള്ളത്

മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനിയെ വ്യവസായ ലോകത്തിനു വളരെ പരിചിതമാണ്. റിലയൻസ് ഫൗണ്ടേഷൻ, ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂൾ എന്നിവയുടെ ചെയർപേഴ്‌സണും സ്ഥാപകയും റിലയൻസ് ഇൻഡസ്ട്രീസിന്റെ നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ് നിത അംബാനി. ഐ‌പി‌എൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ നേതൃത്വ നിരയിൽ എടുത്തുപറയേണ്ട സാന്നിധ്യമാണ് അവരുടേത്. ആഡംബരത്തിന്റെ കാര്യത്തിൽ പലപ്പോഴും നിത വാർത്തകളിൽ നിറയാറുണ്ട്. നിത ധരിച്ച കാർട്ടിയർ വാച്ച് ശ്രദ്ധ നേടിയിരുന്നു. 

ALSO READ: ഒരു രാത്രി തങ്ങാൻ എത്ര നല്‍കണം? ഇന്ത്യയിലെ ഏറ്റവും ചെലവേറിയ 5 ഹോട്ടൽ മുറികളുടെ നിരക്ക് ഇങ്ങനെ

18 കാരറ്റ് പിങ്ക് സ്വർണ്ണ സ്ട്രാപ്പോടുകൂടി വരുന്ന വാച്ചിൽ അൺ കട്ട് ഡയമണ്ട് ആണുള്ളത്. അതിൽ 18 കാരറ്റ് പിങ്ക് സ്വർണ്ണ കേസും 18 കാരറ്റ് പിങ്ക് സ്വർണ്ണ ബ്രേസ്‌ലെറ്റും കൂടിയാണുള്ളത്. വാച്ചിന് 30,590 ഡോളർ വിലയുണ്ട്. അതായത്, ഇന്ത്യൻ കറൻസിയിൽ 25,35,940 രൂപ 

ഒരു ഇടത്തരം കുടുംബത്തിലാണ് നിത അംബാനി ജനിച്ചത്. മുകേഷ്എ അംബാനിയുമായുള്ള വിവാഹം കഴിഞ്ഞതിനു ശേഷം അവർ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ കുടുംബത്തിലേക്ക് എത്തുകയായിരുന്നു. ഫോർബ്‌സിന്റെ ഏഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വനിതാ ബിസിനസ് നേതാക്കളുടെ പട്ടികയിലും നിത അംബാനി ഇടംപിടിച്ചിട്ടുണ്ട്. തന്റെ മൂന്ന് മക്കളായ അനന്ത് അംബാനി, ഇഷ അംബാനി, ആകാശ് അംബാനി എന്നിവരോടൊപ്പം ലോകത്തിലെ ഏറ്റവും ചെലവേറിയ വസതിയായ ആന്റലിയയിലാണ് നിത അംബാനി താമസിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, നിത അംബാനിയുടെ ആസ്തി ഏകദേശം  21,000 കോടി രൂപയാണ്  

ALSO READ: ഇഷ അംബാനിയോ ശ്ലോക മേത്തയോ അണിഞ്ഞതല്ല, ലോകത്തിലെ ഏറ്റവും വിലകൂടിയ വിവാഹ വസ്ത്രം ഇതാണ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ