Asianet News MalayalamAsianet News Malayalam

ഇഷ അംബാനിയോ ശ്ലോക മേത്തയോ അണിഞ്ഞതല്ല, ലോകത്തിലെ ഏറ്റവും വിലകൂടിയ വിവാഹ വസ്ത്രം ഇതാണ്

ലോകത്തിലെ ഏറ്റവും വിലകൂടിയ ലെഹംഗ ധരിച്ചതിന്റെ റെക്കോർഡ് നിലവിൽ ഇഷ അംബാനിയുടെ പേരിലാണ്, എന്നാൽ  ലോകത്തിലെ ഏറ്റവും വിലയേറിയ വിവാഹ വസ്ത്രം ഇതല്ല! 

World s most expensive wedding dress apk
Author
First Published Sep 29, 2023, 1:43 PM IST

ഡംബരപൂർണ്ണവുമായ വിവാഹം തന്നെയായിരുന്നു. മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടേതും മകൻ ആകാശ് അംബാനിയുടേതും. വിവാഹത്തിൽ ഇഷ അംബാനിയും മരുമകൾ ശ്ലോക മേത്തയും ധരിച്ച് വസ്ത്രം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ലോകത്തിലെ ഏറ്റവും വിലകൂടിയ ലെഹംഗ ധരിച്ചതിന്റെ റെക്കോർഡ് നിലവിൽ ഇഷ അംബാനിയുടെ പേരിലാണ്, എന്നാൽ  ലോകത്തിലെ ഏറ്റവും വിലയേറിയ വിവാഹ വസ്ത്രം ഇതല്ല! 

ALSO READ: ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹം; ചെലവ് 914 കോടി, വധു ധരിച്ചത് 4.1 കോടിയുടെ വസ്ത്രം

ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹ വസ്ത്രതത്തേക്കാൾ വളരെ വിലക്കുറവാണ് ഇഷ അംബാനി ധരിച്ച ലെഹംഗയുടെ വില. 700 കോടി രൂപയിലധികമായിരുന്നു  ഇഷ അംബാനിയുടെ വിവാഹച്ചെലവ്. വിവാഹദിനത്തിൽ ലോകത്തിലെ ഏറ്റവും വിലകൂടിയ ലെഹംഗ ധരിച്ചതിന് ഇഷ ശ്രദ്ധിക്കപ്പെട്ടു. 90 കോടി രൂപയായിരുന്നു ഇതിന്റെ വില. ഏറ്റവും വിലയേറിയ വിവാഹ വസ്ത്രത്തിന് ഇഷ അംബാനിയുടെ  സ്വർണ്ണ ലെഹങ്കയേക്കാൾ വില കൂടുതലാണ് എന്നതാണ് യാഥാർഥ്യം. 

ALSO READ: കോടികൾ വിലമതിക്കുന്ന ആഭരണങ്ങൾ; സ്വർണവും വജ്രവും തിളങ്ങുന്ന അംബാനി കുടുംബം

ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് അനുസരിച്ച്, ലോകത്തിലെ ഏറ്റവും വിലയേറിയ വിവാഹ വസ്ത്രം ഡയമണ്ട് വെഡ്ഡിംഗ് ഡ്രസ് ആണ്, ബ്രൈഡൽ ഡിസൈനർ റെനിയും സെലിബ്രിറ്റി ജ്വല്ലറായ മാർട്ടിൻ കാറ്റ്സും ചേർന്ന് 2006-ൽ ആണ് ഇത് രൂപകൽപ്പന ചെയ്തത്.  

ആദ്മാബരത്തിന്റെ മറുവാക്കെന്ന പോലെ ഏറ്റവും വില കൂടിയ സിൽക്ക് ഉപയോഗിച്ചാണ് ഗൗൺ നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ സവിശേഷത, തുണിയിൽ 150 കാരറ്റ് വജ്രങ്ങൾ ഘടിപ്പിച്ചിരിക്കുന്നു എന്നതാണ്.

ALSO READ: അതിസമ്പന്നരുടെ വിവാഹ വേദി; ഉദയ്പൂരിലെ ലീലാ പാലസില്‍ ഒരു രാത്രിക്ക് നൽകേണ്ടത് എത്ര?

ഗൗണിന് പകൽ വെളിച്ചത്തിൽ പോലും തിളങ്ങാനാകും. ഇതുവരെ സൃഷ്ടിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ വിവാഹ വസ്ത്രമാണിത്. ഇതിനു നിലവിൽ 12 മില്യൺ യുഎസ് ഡോളറാണ് വില. അതായത് ഇന്ത്യൻ കറൻസിയിൽ  99.85 കോടി രൂപ. 

കാലിഫോർണിയയിലെ ആഡംബരമായ റിറ്റ്‌സ് കാൾട്ടൺ ഹോട്ടലിൽ റെനിയും മാർട്ടിൻ കാറ്റ്സും ചേർന്ന് വിവാഹ ഗൗൺ അനാച്ഛാദനം ചെയ്തു. ഇതുവരെ രൂപകൽപ്പന ചെയ്തതിൽ വച്ച് ഏറ്റവും ചെലവേറിയ ഗൗണാണിത്. 

ALSO READ: ലോകത്തിലെ ഏറ്റവും മികച്ച 50 ഹോട്ടലുകളിൽ ഒന്ന് ഇവിടെയാണ്; പട്ടികയിൽ ഇടപിടിച്ച ഏക ഇന്ത്യൻ ഹോട്ടൽ ഇതാ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios