സ്കൂൾ ടീച്ചറായി തുടക്കം, നിത അംബാനിയുടെ ആദ്യ ശമ്പളം ഇത്, ചെലവാക്കിയത് മുഴുവൻ മുകേഷ് അംബാനിക്ക് വേണ്ടി

Published : Oct 09, 2024, 06:23 PM IST
സ്കൂൾ ടീച്ചറായി തുടക്കം, നിത അംബാനിയുടെ ആദ്യ ശമ്പളം ഇത്, ചെലവാക്കിയത് മുഴുവൻ മുകേഷ് അംബാനിക്ക് വേണ്ടി

Synopsis

ധനിക കുടുംബത്തിലേക്ക് എത്തുന്നതിന് മുൻപ് നിത അംബാനി ഒരു ഇടത്തരം കുടുംബത്തിലെ സാധാരണ പെൺകുട്ടിയായിരുന്നു. നിത അംബാനിയുടെ ആദ്യ ശമ്പളം എത്രയാണെന്ന് അറിയാമോ? 

ന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഭാര്യ നിത അംബാനി മക്കളായ ആകാശ്. ഇഷ, അനന്ത് എന്നിവർക്കൊപ്പം ലോകത്തിലെ ഏറ്റവും ചെലവേറിയ ഭവനമായ അന്റലിയയിൽ ആണ് താമസം. അംബാനി കുടുംബത്തിന്റെ വ്യവസായ പാരമ്പര്യം ഒട്ടും ചോരാതെ തന്നെയാണ് മക്കൾ മുന്നോട്ട് കൊണ്ടുപോകുന്നത്. എന്നാൽ അവരിൽ നിന്നെല്ലാം വ്യത്യസ്തയാണ് ഭാര്യയായ നിത അംബാനി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്ന നിത റിലയൻസ് ഫൗണ്ടേഷനെ നയിക്കുന്നു. മുകേഷ് അംബാനി എന്ന ശതകോടീശ്വരനെ വിവാഹം ചെയ്ത് ധനിക കുടുംബത്തിലേക്ക് എത്തുന്നതിന് മുൻപ് നിത അംബാനി ഒരു ഇടത്തരം കുടുംബത്തിലെ സാധാരണ പെൺകുട്ടിയായിരുന്നു. നിത അംബാനിയുടെ ആദ്യ ശമ്പളം എത്രയാണെന്ന് അറിയാമോ? 

ഇടത്തരം ഗുജറാത്തി കുടുംബത്തിൽ ജനിച്ച നിത നഴ്സറി സ്കൂൾ അധ്യാപിക ആയിരുന്നു. സൺഫ്ലവർ നഴ്സറിയിൽ സ്കൂൾ അധ്യാപികയായി ജോലി ചെയ്യവെയാണ്‌ മുകേഷ് അംബാനിയെ പരിചയപ്പെടുന്നത്. അന്ന് നിത അംബാനിയുടെ ശമ്പളം 800  രൂപയായിരുന്നു. ഈ പ്രതിഫലത്തെ കുറിച്ച് പിന്നീട് സിമി ഗരേവാളുമായുള്ള ഒരു അഭിമുഖത്തിൽ നിത അഭിമാനത്തോടെ സംസാരിച്ചിട്ടുണ്ട്. ചെറിയ തുക ആയിരുന്നെങ്കിലും എനിക്കത് വിലപ്പെട്ടതായിരുന്നു എന്ന് അവർ പറഞ്ഞു. ഞങ്ങൾ കണ്ടുമുട്ടിയ ആദ്യ നാളുകളിൽ അത്താഴം കഴിക്കാൻ നിതയുടെ ശമ്പളമാണ് ഉപയോഗിച്ചിരുന്നതെന്ന് മുകേഷ് അംബാനി അപ്പോൾ തമാശയായി മറുപടി നൽകിയിരുന്നു. 

മുകേഷ് അംബാനിക്ക് നിതയോടുള്ള പ്രണയം സഫലമാക്കാൻ അച്ഛൻ ധിരുഭായ് അംബാനി നിത്യയെ വിളിച്ചു സംസാരിച്ചിരുന്നു. എന്നാൽ അപ്പോഴും തന്റെ ജോലി തനിക് പ്രധാനപ്പെട്ടതാണെന്നും അത് തുടരണമെന്നും നിത ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച കുടുംബം നിതയെ മരുമകളായി സ്വീകരിച്ചു. 1985ലാണ് നിതയും മുകേഷ് അംബാനിയും വിവാഹിതരായത്. അംബാനി കുടുംബത്തിൽ എത്തിയ ശേഷവും നിത അധ്യാപികയായി ജോലി തുടർന്നിരുന്നു. നർസി മോൻജി കോളേജ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇക്കണോമിക്‌സിൽ നിന്ന് കൊമേഴ്‌സിൽ ബിരുദം നേടിയ വ്യക്തിയാണ് നിത അംബാനി. 
 

PREV
Read more Articles on
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും