നിത അംബാനിയെ സുന്ദരിയാക്കുന്ന മേക്കപ്പ് ആർട്ടിസ്റ്റ്; മുകേഷ് അംബാനി നൽകുന്നത് വമ്പൻ പ്രതിഫലം

Published : Oct 30, 2023, 02:17 PM IST
നിത അംബാനിയെ സുന്ദരിയാക്കുന്ന മേക്കപ്പ് ആർട്ടിസ്റ്റ്; മുകേഷ് അംബാനി നൽകുന്നത് വമ്പൻ പ്രതിഫലം

Synopsis

നിതാ അംബാനിയെ സുന്ദരിയാക്കുന്നത് അവരുടെ  മേക്കപ്പ് ആർട്ടിസ്റ്റ് ആണ്. ഉയർന്ന പ്രതിഫലമാണ് ഇതിനായി മുകേഷ് അംബാനി നൽകുന്നതെന്നാണ് റിപ്പോർട്ട്

ന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ കോടീശ്വരനാണ് മുകേഷ് അംബാനി. ആഡംബരങ്ങൾക്ക് പേരുകേട്ടതാണ് അംബാനി കുടുംബം. മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനിയും മകൾ ഇഷ അംബാനിയും പൊതുരംഗത്ത് എത്തുമ്പോൾ അതീവ സുന്ദറികളാകാറുണ്ട്. വേശംകൊണ്ടും ആഭരണങ്ങൾക്കൊണ്ടും ചമയങ്ങൾകൊണ്ടും ഇരുവരും വേറിട്ട നിൽക്കാറുണ്ട്. നിതാ അംബാനിയെ സുന്ദരിയാക്കുന്നത് അവരുടെ  മേക്കപ്പ് ആർട്ടിസ്റ്റ് ആണ്. ഉയർന്ന പ്രതിഫലമാണ് ഇതിനായി മുകേഷ് അംബാനി നൽകുന്നതെന്നാണ് റിപ്പോർട്ട്. ആരാണ് നിതാ അംബാനിയെ മേക്കപ്പ് ചെയ്യുന്നത്? 

ALSO READ: 'എന്റെ ആൺകുട്ടികൾക്ക് ചെയ്യാൻ കഴിയുന്നതെന്തും എന്റെ മകൾക്കും ചെയ്യാൻ കഴിയും'; വേർതിരിക്കില്ലെന്ന് നിത അംബാനി

ഇന്ത്യയിലെ ഏറ്റവും ഡിമാന്റുള്ള മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഒരാളായ മിക്കി കോൺട്രാക്‌ടർ ആണ് നിതാ അംബാനിക്ക് മേക്കപ്പ് ചെയ്യുന്നത്. റെഡ് കാർപെറ്റിൽ നിത അംബാനി പലപ്പോഴും അതീവ സുന്ദരിയായി തിളങ്ങാനുള്ള ഒരു കാരണം മിക്കി കോൺട്രാക്ടറാണ്. 

 മൂന്ന് പതിറ്റാണ്ടിലേറെയായി മേക്കപ്പ് രംഗത്തുള്ള മിക്കി കോൺട്രാക്‌ടർ ഒരു സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ്. ബോളിവുഡ് സിനിമകളിലും അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്. 1992-ൽ ആണ് അദ്ദേഹം തന്റെ ആദ്യ ബോളിവുഡ് സിനിമയിൽ പ്രവർത്തിക്കുന്നത്. കജോൾ ആയിരുന്നു അദ്ദേഹത്തിന്റെ ക്ലയന്റ്, ബെഖുദി എന്ന ചിത്രത്തിലൂടെ മിക്കി കോൺട്രാക്‌ടർ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. അതിനുശേഷം നിരവധി സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 

ദീപിക പദുക്കോൺ, കരീന കപൂർ, ഐശ്വര്യ റായ്, അനുഷ്‌ക ശർമ്മ, കജോൾ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങൾ മിക്കി കോൺട്രാക്ടറുടെ  ക്ലയന്റുകള്‍ ആണ്. ഹം ആപ്കെ ഹേ കൗൻ, ദിൽ ടു പാഗൽ ഹേ, കുച്ച് കുച്ച് ഹോത്താ ഹേ, കഭി ഖുഷി കഭി ഗാം, കൽ ഹോ നാ ഹോ, മൊഹബത്തേൻ, മൈ നെയിം ഈസ് ഖാൻ, ഗുഡ് ന്യൂസ് തുടങ്ങിയ സിനിമകളിൽ മിക്കി കോൺട്രാക്ടർ പ്രവർത്തിച്ചിട്ടുണ്ട്.

ALSO READ: മുകേഷ് അംബാനിയുടെ മാമ്പഴ പ്രേമം; കൃഷി ചെയ്യുന്നത് 600 ഏക്കറിൽ

നിത അംബാനി, ഇഷ അംബാനി, ശ്ലോക മേഹ്ത എന്നിവർ മിക്കി കോൺട്രാക്ടറുടെ മേക്കപ്പാണ് ഇഷ്ടപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഒരാളാണ് മിക്കി, ഏകദേശം 75,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് പ്രതിദിനം മിക്കി ഈടാക്കുന്നതായാണ് റിപ്പോർട്ടുകൾ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം