'എന്റെ ആൺകുട്ടികൾക്ക് ചെയ്യാൻ കഴിയുന്നതെന്തും എന്റെ മകൾക്കും ചെയ്യാൻ കഴിയും'; വേർതിരിക്കില്ലെന്ന് നിത അംബാനി

Published : Oct 30, 2023, 11:58 AM ISTUpdated : Oct 30, 2023, 01:19 PM IST
'എന്റെ ആൺകുട്ടികൾക്ക് ചെയ്യാൻ കഴിയുന്നതെന്തും എന്റെ മകൾക്കും ചെയ്യാൻ കഴിയും'; വേർതിരിക്കില്ലെന്ന് നിത അംബാനി

Synopsis

ഞാൻ ഒരിക്കലും ഇഷ, ആകാശ്, അനന്ത് എന്നിവരെ വേർതിരിക്കില്ല. പെൺകുട്ടികൾക്ക് തങ്ങൾ ആൺകുട്ടികൾക്ക് തുല്യമാണെന്ന് പഠിക്കണമെങ്കിൽ അത് അവരുടെ വീട്ടിൽ നിന്നും തന്നെ അതിന്റെ മാതൃക കാണണമെന്ന് നിത അംബാനി പറയുന്നു

ന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഭാര്യയാണ് നിത അംബാനി. ലോകത്തിലെ ഏറ്റവും ധനികരായ കുടുംബങ്ങളിൽ ഒന്നാണ് ഇവരുടേത്. ഇപ്പോഴിതാ കുടുംബത്തിന്റെ മൂല്യങ്ങളെ കുറിച്ചുള്ള നിതാ അംബാനിയുടെ വാക്കുകൾ ജനശ്രദ്ധ നേടുകയാണ്. 

പെൺകുട്ടികൾക്ക് തങ്ങൾ ആൺകുട്ടികൾക്ക് തുല്യമാണെന്ന് പഠിക്കണമെങ്കിൽ അത് അവരുടെ വീട്ടിൽ നിന്നും തന്നെ അതിന്റെ മാതൃക കാണണമെന്ന് നിത അംബാനി പറയുന്നു. 

മുകേഷ് അംബാനിക്കും നിതാ അംബാനിക്കും മൂന്ന് മക്കളാണ് ഉള്ളത്. ഇരട്ടകുട്ടികളായ ഇഷയും ആകാശും പിന്നെ അനന്തും. അടുത്തിടെ തന്റെ സാമ്രാജ്യത്തിന്റെ ചെങ്കോൽ മുകേഷ് അംബാനി മക്കളെ ഏൽപ്പിച്ചിരുന്നു. മൂവരും  ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ കമ്പനിയുടെ ബോർഡിൽ ഇടം നേടി. തുല്യമായ പ്രാധാന്യത്തോടെയാണ് മുകേഷ് അംബാനിയും നിതാ അംബാനിയും മക്കൾക്ക് സ്ഥാനമാനങ്ങൾ കൈമാറിയത്. 

ALSO READ: മുകേഷ് അംബാനിയുടെ മാമ്പഴ പ്രേമം; കൃഷി ചെയ്യുന്നത് 600 ഏക്കറിൽ

പിരാമൽ ഗ്രൂപ്പിലെ അജയ്-സ്വാതി പിരാമൽ ദമ്പതികളുടെ മകൻ ആനന്ദ് പിരാമലിനെ വിവാഹം ചെയ്ത്, പിരാമൽ കുടുംബത്തിലേക്ക് അംഗമായെങ്കിലും ഇഷ അംബാനിയെ മറ്റു രണ്ട് മക്കൾക്കും നൽകുന്ന അതെ പരിഗണനയോടെ തന്നെയാണ് റിലയൻസ് ബോർഡിലേക്ക് അംഗമാക്കിയത്. തലമുറ കൈമാറ്റത്തിന്റെ ഭാഗമായി ഇഷ അംബാനിക്ക് റീട്ടെയിലിനും ആകാശ് അംബാനിക്ക്  ഡിജിറ്റൽ/ടെലികോമിനും അനന്ത് അംബാനിക്ക് ന്യൂ എനർജി ബിസിനസ്സിനുമുള്ള ചുമതലകൾ നൽകി. 

"പെൺകുട്ടികൾക്ക് തങ്ങൾ ആൺകുട്ടികൾക്ക് തുല്യരാണെന്ന് മനസിലാക്കാൻ, അവരുടെ വീടുകളിൽ അവർ ആൺകുട്ടികളേക്കാൾ ഒട്ടും പിന്നിലല്ലെന്ന് പഠിപ്പിക്കേണ്ടതുണ്ട്. ഞാൻ ഒരിക്കലും ഇഷ, ആകാശ്, അനന്ത് എന്നിവരെ വേർതിരിക്കില്ല. എന്റെ ആൺകുട്ടികൾക്ക് ചെയ്യാൻ കഴിയുന്നതെന്തും എന്റെ മകൾക്കും ചെയ്യാൻ കഴിയും. റിലയൻസിന്റെ പിന്തുടർച്ചയിലും ഇത് പ്രതിഫലിച്ചത് കാണാം". ഇഷ ആനന്ദിനെ വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും ബിസിനസിൽ സഹോദരങ്ങൾക്ക് തുല്യമായ പങ്കാളിത്തമാണ് ഇഷയ്ക്ക് ലഭിക്കുന്നതെന്നും നിത അംബാനി പറഞ്ഞു. 

ALSO READ: തെരഞ്ഞെടുപ്പിൽ ഉള്ളി കരയിക്കുമോ? വില കുറയ്ക്കാൻ നെട്ടോട്ടമോടി കേന്ദ്രം

സിഎൻബിസി ഇന്റർനാഷണലിന് നൽകിയ അഭിമുഖത്തിലാണ് നിത അംബാനി തന്റെ കുടുംബത്തിലെ വേർതിരിവുകളില്ലാത്ത കാഴ്ചപ്പാടിനെ കുറിച്ച് വിശദീകരിച്ചത്.  
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം