സെൻട്രൽ ബാങ്കും ഇന്ത്യൻ ഓവർസീസ് ബാങ്കും സ്വകാര്യവത്കരിക്കാൻ നീതി ആയോഗിന്റെ ശുപാർശ

By Web TeamFirst Published Jun 8, 2021, 9:17 AM IST
Highlights

2021-22 കാലത്ത് രണ്ട് പൊതുമേഖലാ ബാങ്കുകളും ഒരു ജനറൽ ഇൻഷുറൻസ് കമ്പനിയും സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു... 
 

ദില്ലി: കേന്ദ്ര ബജറ്റിലെ സ്വകാര്യവത്കരണ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ സെൻട്രൽ ബാങ്കിലും ഇന്ത്യൻ ഓവർസീസ് ബാങ്കിലുമുള്ള സർക്കാർ ഓഹരി വിൽക്കാൻ നീതി ആയോഗിന്റെ നിർദ്ദേശം. 2021-22 കാലത്ത് രണ്ട് പൊതുമേഖലാ ബാങ്കുകളും ഒരു ജനറൽ ഇൻഷുറൻസ് കമ്പനിയും സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. 

ആത്മനിർഭർ ഭാരതിന് വേണ്ടിയുള്ള പുതിയ പൊതുമേഖലാ സ്ഥാപന നയത്തിന്റെ അടിസ്ഥാനത്തിൽ സ്വകാര്യവത്കരിക്കേണ്ടതും ലയിപ്പിക്കേണ്ടതുമായ പൊതുമേഖലാ സ്ഥാപനങ്ങളെ നിർദ്ദേശിക്കാനുള്ള ചുമതല നീതി ആയോഗിനായിരുന്നു. ബാങ്കുകൾ സ്വകാര്യവത്കരിക്കാൻ നിർദ്ദേശിച്ച കാര്യം ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തത്. 

ഇൻവസ്റ്റ്മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പും സാമ്പത്തിക സേവന വകുപ്പും നീതി ആയോഗിന്റെ നിർദ്ദേശം പരിശോധിക്കും. തുടർന്ന് ഇതിന് ആവശ്യമായ നിയമഭേദഗതികൾ ആലോചിക്കും. കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി അംഗീകരിച്ചാൽ ഈ ശുപാർശ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള കേന്ദ്ര കാബിനറ്റിന്റെ മുന്നിലെത്തു. നടപ്പ് സാമ്പത്തിക വർഷത്തിൽ ഓഹരികൾ വിറ്റഴിച്ച് 1.75 ലക്ഷം കോടി നേടണമെന്നാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

click me!