രാജ്യ പുരോഗതി ഉണ്ടാകണമെങ്കില്‍ ഇറക്കുമതി കുറയ്ക്കണം: നിതിന്‍ ഗഡ്കരി

Published : Jun 06, 2019, 09:53 AM ISTUpdated : Jun 06, 2019, 10:40 AM IST
രാജ്യ പുരോഗതി ഉണ്ടാകണമെങ്കില്‍ ഇറക്കുമതി കുറയ്ക്കണം: നിതിന്‍ ഗഡ്കരി

Synopsis

ഗ്രാമങ്ങള്‍, ചെറു പട്ടണങ്ങള്‍, വന്‍ നഗരങ്ങള്‍ എന്നിവടങ്ങളില്‍ ഒരേപോലെ ചെറുകിട വ്യവസായ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 

ദില്ലി: രാജ്യ പുരോഗതിയും ആഭ്യന്തര വളര്‍ച്ചയുമുണ്ടാകണമെങ്കില്‍ ഇറക്കുമതി കുറയ്ക്കണമെന്ന് സൂഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്തെ ചെറുകിട, സൂഷ്മ വ്യവസായ മേഖലയില്‍ നിന്ന് അതിന് വേണ്ട ഉല്‍പാദനമുണ്ടായാല്‍ ഇറക്കുമതി കുറയ്ക്കാനാകും. ഇതിനായുളള പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 

ഗ്രാമങ്ങള്‍, ചെറു പട്ടണങ്ങള്‍, വന്‍ നഗരങ്ങള്‍ എന്നിവടങ്ങളില്‍ ഒരേപോലെ ചെറുകിട വ്യവസായ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അതുവഴി സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനുമാണ് സൂഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയം ലക്ഷ്യമിടുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാം മോദി സര്‍ക്കാരിന്‍റെ സൂഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയോടുള്ള നയം വ്യക്തമാക്കുന്നതാണ് നിതിന്‍ ഗഡ്കരിയുടെ മന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷമുളള പ്രതികരണം.
 

PREV
click me!

Recommended Stories

പുതിയ തൊഴില്‍ കോഡ് 2025: ജീവനക്കാരുടെ 'കൈയിലെത്തുന്ന ശമ്പളം' കുറഞ്ഞേക്കും, കമ്പനികള്‍ക്ക് ചെലവേറും
ശമ്പളം മാത്രം പോര, കരിയര്‍ വളരണം; ജോലി വലിച്ചെറിയാന്‍ ഒരുങ്ങി ജെന്‍സി