10,000 ദിവസങ്ങൾക്ക് ശേഷം ഇന്ത്യയിൽ പട്ടിണിയുണ്ടാകില്ല ഗൗതം അദാനി

Published : Apr 22, 2022, 12:51 PM ISTUpdated : Apr 22, 2022, 01:17 PM IST
10,000 ദിവസങ്ങൾക്ക് ശേഷം ഇന്ത്യയിൽ പട്ടിണിയുണ്ടാകില്ല ഗൗതം അദാനി

Synopsis

2050-ഓടെ ഇന്ത്യ 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുകയാണെങ്കിൽ പട്ടിണി ഇല്ലാതാകുമെന്ന് ശതകോടീശ്വരൻ ഗൗതം അദാനി.   

മുംബൈ : 2050-ഓടെ ഇന്ത്യ 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുകയാണെങ്കിൽ പട്ടിണി ഇല്ലാതാകുമെന്ന് ശതകോടീശ്വരൻ ഗൗതം അദാനി. മുംബൈയിൽ ടൈംസ് നെറ്റ്‌വർക്ക് സംഘടിപ്പിച്ച ഇന്ത്യ എക്കോണമിക് കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. "2050-ൽ നിന്ന് നമ്മൾ ഏകദേശം 10,000 ദിവസങ്ങൾ അകലെയാണ്. ഈ കാലയളവിനുള്ളിൽ ഏകദേശം 25 ട്രില്യൺ ഡോളർ 25 ട്രില്യൻ ഡോളർ രാജ്യത്തിന്റെ സമ്പദ്ഘടനയിൽ കൂട്ടിച്ചേർക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്" എന്ന് അദാനി പറഞ്ഞു. ഇതോടെ രാജ്യത്ത് പട്ടിണി ഉണ്ടാവുകയില്ലെന്നും ഒപ്പം എല്ലാതരത്തിലുമുള്ള ദാരിദ്ര്യം തുടച്ചുനീക്കാനാകുമെന്നും  അദ്ദേഹം പറഞ്ഞു. 

കണക്കുകൾ ചൂണ്ടികാണിക്കുമ്പോൾ ഇതൊരു വലിയ സംഖ്യയായി തോന്നുമെങ്കിലും  10,000 ദിവസങ്ങൾ കൊണ്ട് രാജ്യത്തിന് ഇത് സാധ്യമാക്കാൻ കഴിയുമെന്ന് അദാനി കൂട്ടിച്ചേർത്തു. ആസൂത്രണം ചെയ്തതുപോലെ സമ്പദ്‌വ്യവസ്ഥ വളരുകയാണെങ്കിൽ ഓഹരി വിപണിയിൽ 40 ട്രില്യൺ ഡോളർ മൂലധനം വർധിക്കും. ഇന്ത്യയിലെ 1.4 ബില്യൺ ആളുകളുടെ ജീവിത നിലവാരത്തെ ഉയർത്തുന്നത് ഒരു മാരത്തൺ പോലെ തോന്നിയേക്കാമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ ഇതൊരു കുതിച്ചുചാട്ടമായിരിക്കും എന്ന് അദാനി വ്യക്തമാക്കി. 

വിമാനത്താവളങ്ങൾ മുതൽ തുറമുഖങ്ങൾ വരെയും വൈദ്യുതി ഉൽപ്പാദനം മുതൽ  വിതരണം വരെ നടത്തുന്ന വ്യവസായിയായ  ഗൗതം അദാനി അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഊര്‍ജ ഉല്‍പ്പാദനം, കോംപണന്റ് നിര്‍മാണം തുടങ്ങിയവയില്‍ 20 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ