കറൻസിയിൽ നിന്ന് ഗാന്ധിജിയുടെ ചിത്രം നീക്കാൻ പദ്ധതിയുണ്ടോയെന്ന് ആന്റോ ആന്റണി എംപി, മറുപടി നൽകി ധനമന്ത്രാലയം

Published : Dec 12, 2022, 03:48 PM IST
കറൻസിയിൽ നിന്ന് ഗാന്ധിജിയുടെ ചിത്രം നീക്കാൻ പദ്ധതിയുണ്ടോയെന്ന് ആന്റോ ആന്റണി എംപി, മറുപടി നൽകി ധനമന്ത്രാലയം

Synopsis

കറന്‍സിയില്‍ നിന്ന് ഗാന്ധിജിയുടെ ചിത്രം നീക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം പാര്‍ലമെന്‍റില്‍. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ദില്ലി: കറന്‍സിയില്‍ നിന്ന് ഗാന്ധിജിയുടെ ചിത്രം നീക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം പാര്‍ലമെന്‍റില്‍. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താനും ഉദ്ദേശിക്കുന്നില്ല.  ഇന്ത്യൻ കറൻസികളിൽ സ്വാതന്ത്ര്യ സമര സേനാനികളുടെയും പ്രമുഖ വ്യക്തികളുടെയും ദൈവങ്ങളുടെയും ദേവതകളുടെയും ചിത്രങ്ങൾ ഉൾപ്പെടുത്താൻ നിരവധി അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കറന്‍സികളില്‍ മാറ്റം വരുത്തുന്നില്ലെന്ന് റിസർവ് ബാങ്കും വ്യക്തമാക്കിയിട്ടുണ്ടെന്നും ആന്‍റോ ആന്‍റണി എംപിയുടെ ചോദ്യത്തിന് മറുപടിയായി ധനമന്ത്രാലയം വ്യക്തമാക്കി. ഗണപതിയുടേയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങള്‍ കറന്‍സികളില്‍ ഉള്‍പ്പെടുത്തണമെന്ന് നേരത്തെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടിരുന്നു.

കറന്‍സി നോട്ടുകളില്‍ മഹാത്മ ഗാന്ധി മാത്രം വേണ്ടെന്ന റിസര്‍വ് ബാങ്ക് നിർദ്ദേശം മുന്നോട്ടുവച്ചിരുന്നു. കള്ളനോട്ടുകള്‍ തടയാന്‍ 
കൂടുതല്‍ സുരക്ഷ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായി മഹാത്മ ഗാന്ധിയെ കൂടാതെ കൂടുതല്‍ ദേശീയ നേതാക്കളുടെ വാട്ടര്‍മാര്‍ക്ക് ചിത്രങ്ങള്‍ കറന്‍സിയില്‍ വേണമെന്നായിരുന്നു റിസര്‍വ് ബാങ്കിന്‍റെ ആഭ്യന്തര സമിതിയുടെ  2017 ലെ  ശുപാര്‍ശ.  ഇതിന്‍റെ അടിസ്ഥാനത്തിലാണ് ടാഗോറിന്‍റേയും എപിജെ അബ്ദുള്‍ കാലാമിന്‍റേയും ചിത്രങ്ങള്‍ കൂടി  ആലേഖനം ചെയ്ത നോട്ടുകള്‍ പുറത്തിറക്കാനുള്ള നീക്കവും നടന്നിരുന്നു.

അതേസമയം, മഹാത്മാഗാന്ധിയുടെ ചിത്രത്തോടൊപ്പം ഹിന്ദു ദൈവങ്ങളായ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങളുള്ള കറൻസി നോട്ടുകൾ ഇറക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍  കേന്ദ്രത്തോട് അഭ്യർത്ഥിച്ചിരുന്നു. "ഇന്തോനേഷ്യയ്ക്ക് അത് ചെയ്യാൻ കഴിയുമെങ്കിൽ, ഞങ്ങൾക്കും അത് ചെയ്യാൻ കഴിയും," അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന് ഐശ്വര്യം വരാൻ ഇത് നടപ്പാക്കണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

Read more:  ഡിജിറ്റൽ കറൻസി 'ഇ റുപ്പി' ഇന്ന് മുതൽ; ആദ്യഘട്ടത്തിൽ നാല് ന​ഗരങ്ങളിൽ ലഭ്യമാകും

രൂപയുടെ മൂല്യം തുടർച്ചയായി ഇടിഞ്ഞുകൊണ്ടിരിക്കുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാണെന്ന് പറഞ്ഞുകൊണ്ടാണ് കെജ്രിവാള്‍ തന്‍റെ സംഭാഷണം ആരംഭിച്ചത്. സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുമെന്ന് ഉറപ്പാക്കാൻ നിരവധി നടപടികളുണ്ടെന്ന് അദ്ദേഹം പറഞ്ഞു, അതിൽ കൂടുതൽ സ്കൂളുകളും ആശുപത്രികളും നിർമ്മിക്കുകയും രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. 'നമ്മുടെ സമ്പദ്‌വ്യവസ്ഥയെ തിരികെ കൊണ്ടുവരാൻ ഞങ്ങൾക്ക് വളരെയധികം പരിശ്രമങ്ങൾ ആവശ്യമാണ്, എന്നാൽ അതിനോടൊപ്പം നമ്മുടെ ദൈവങ്ങളുടെയും ദേവതകളുടെയും അനുഗ്രഹവും ആവശ്യമാണ്' എന്നുമായിരുന്നു കെജ്രിവാളിന്റെ വാക്കുകൾ

 

PREV
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ