ക്രെഡിറ്റ് കാർഡ് വഴി വാടക നൽകരുത്! കാരണങ്ങൾ ഇവയാണ്

Published : Sep 13, 2023, 04:07 PM IST
 ക്രെഡിറ്റ് കാർഡ് വഴി വാടക നൽകരുത്! കാരണങ്ങൾ ഇവയാണ്

Synopsis

ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാടക അടയ്ക്കുന്നത് ഒരു നല്ല തീരുമാനമായിരിക്കില്ല. വാടക നല്കാൻ ക്രെഡിറ്റ് കാർഡുകൾ കാർഡ് ഉപയോഗിക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ന്ന് കൂടുതൽ ആളുകളും ഓൺലൈൻ വഴിയും ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകളും വഴിയാണ് പണമിടപാടുകൾ നടത്തുന്നത്. രാജ്യത്തെ ക്രെഡിറ്റ് കാർഡ് ഉപയോഗം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വീടിന്റെ വാടക പോലും ഇപ്പോൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് പലരും അടയ്ക്കാറുള്ളത്.  ഇത് വളരെ സൗകര്യപ്രദമായ ഓപ്ഷനാണ്. . വാടക അടയ്‌ക്കാനുള്ള സമയപരിധി അടുത്തിരിക്കുമ്പോൾ കൈയിൽ പണമില്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതാണ് കാണാറുള്ളത്. എന്നാൽ, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാടക അടയ്ക്കുന്നത് ഒരു നല്ല തീരുമാനമായിരിക്കില്ല. 

ALSO READ: 'കണ്ണ് മുഖ്യം ബിഗിലെ'; നേത്രരോഗ മരുന്നുകള്‍ക്ക് 5 മടങ്ങ് അധിക വിൽപ്പന

വാടക നല്കാൻ ക്രെഡിറ്റ് കാർഡുകൾ കാർഡ് ഉപയോഗിക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഉയർന്ന നിരക്കുകൾ

 ക്രെഡിറ്റ് കാർഡുകൾ സാധാരണയായി ചില പലിശ ഈടാക്കുന്നതിനാൽ  എപ്പോഴെങ്കിലും കുടിശിക അടയ്ക്കാൻ അകഴിഞ്ഞില്ലെങ്കിൽ പലിശ ഉയരാൻ സാധ്യതയുണ്ട്. 

കടം:

ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാടക അടയ്ക്കുന്നത് കടം കുമിഞ്ഞുകൂടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ബാക്കി തുക മുഴുവനായും അടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ,പലിശ ഉൾപ്പടെ കടം ഉയരും. 

ഫീസും ഉപയോഗ പരിധിയും

ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പേയ്‌മെന്റുകൾ നടത്തുമ്പോൾ, അതിന് ചില അധിക ഫീസ് ഈടാക്കാൻ സാധ്യതയുണ്ട്. പല ക്രെഡിറ്റ് കാർഡുകളും വാടക പേയ്‌മെന്റുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. 

ALSO READ: ഇന്ത്യയിലെ ഏറ്റവും ധനികനായ യൂട്യൂബർ; ആദ്യ ശമ്പളം 5000, നിലവിലെ ആസ്തി 122 കോടി

ക്രെഡിറ്റ് സ്കോർ: 

ക്രെഡിറ്റ് കാർഡ് പേയ്മെന്റുകൾ ഒരു വ്യക്തിയുടെ ക്രെഡിറ്റ് സ്കോറിനെ  നേരിട്ട് ബാധിക്കുന്നതാണ്. ആരെങ്കിലും വലിയ തുക വാടകയ്‌ക്ക് നൽകുകയും ബാലൻസ് കൃത്യസമയത്ത് അടയ്ക്കാൻ കഴിയാതെ വരികയും ചെയ്‌താൽ, അത് ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കും. ഇത് ഭാവിയിൽ വായ്പ ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നു.

സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെങ്കിൽ  ക്രെഡിറ്റ് കാർഡുകൾ വഴി വാടക അടയ്‌ക്കുന്നതാണ് അവസാന ഓപ്ഷൻ. ക്രെഡിറ്റ് കാർഡ് ബിൽ തിരിച്ചടയ്ക്കാൻ നിങ്ങൾക്ക് പലിശ രഹിത കാലയളവ് ലഭിക്കുമെങ്കിലും ഒടുവിൽ കടക്കെണിയിൽ അകപ്പെട്ടേക്കാം. നിശ്ചിത തീയതിക്കുള്ളിൽ മുഴുവൻ ക്രെഡിറ്റ് ബിൽ തുകയും നല്കാൻ നിങ്ങൾ കഴിയുമെന്നുണ്ടെങ്കിൽ മാത്രം വാടക നൽകുന്നതിന് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ