കിട്ടാക്കടങ്ങള്‍ ഇരട്ടിക്കുമെന്ന് റിപ്പോര്‍ട്ട്; ബാങ്കുകളുടെ നട്ടെല്ല് ഒടിയുമോ?

By Web TeamFirst Published Jan 12, 2021, 6:38 AM IST
Highlights

2020 സെപ്റ്റംബറില്‍ ബാങ്കുകളുടെ എന്‍പിഎ 7.5 ശതമാനത്തില്‍ നിന്ന് 14.8 ശതമാനമായി ഉയര്‍ന്നു. 2021 സെപ്റ്റംബറില്‍ ഇത് 13.5 ശതമാനമായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍.
 

ദില്ലി: കൊവിഡ് മഹാമാരിയില്‍ നിന്ന് പതിയെ പതിയെ കരകയറുന്നുണ്ടെങ്കിലും ഇന്ത്യയിലെ ബാങ്കുകളുടെ സ്ഥിതി അത്ര സന്തോഷകരമല്ല. സാമ്പത്തിക സ്ഥിരത വികസന കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം ഇരട്ടിക്കുമെന്നാണ് പറയുന്നത്. 

2020 സെപ്റ്റംബറില്‍ ബാങ്കുകളുടെ എന്‍പിഎ 7.5 ശതമാനത്തില്‍ നിന്ന് 14.8 ശതമാനമായി ഉയര്‍ന്നു. 2021 സെപ്റ്റംബറില്‍ ഇത് 13.5 ശതമാനമായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍. ആര്‍ബിഐ പുറത്തുവിട്ട കൗണ്‍സിലിന്റെ സാമ്പത്തിക സ്ഥിരതാ റിപ്പോര്‍ട്ട് പ്രകാരം മോശം കാലം ഇനിയും പുറകില്‍ തന്നെയുണ്ടെന്നും മറികടക്കാനുള്ള വഴികള്‍ ഇപ്പോഴും തെളിഞ്ഞിട്ടില്ലെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

വര്‍ഷത്തില്‍ രണ്ട് വട്ടമാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. ബാങ്കുകളുടെ സാമ്പത്തിക ആരോഗ്യം നിലനിര്‍ത്തുകയാണ് പ്രധാനമെന്ന് റിപ്പോര്‍ട്ടിനെഴുതിയ ആമുഖ കുറിപ്പില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കുകളുടെ മൂലധന സ്ഥിതിയില്‍ നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
 

click me!