റുപേ ഡെബിറ്റ് കാർഡിന്റെ ആഗോള സ്വീകാര്യത ഉയർത്തും; പുതിയ പ്ലാനുകളുമായി എൻപിസിഐ

Published : May 15, 2023, 07:01 PM ISTUpdated : May 15, 2023, 07:11 PM IST
റുപേ ഡെബിറ്റ് കാർഡിന്റെ ആഗോള സ്വീകാര്യത ഉയർത്തും; പുതിയ പ്ലാനുകളുമായി എൻപിസിഐ

Synopsis

വിസ അല്ലെങ്കിൽ മാസ്റ്റർകാർഡ് ഉപയോഗിക്കുന്നത് പോലെ റുപേ കാർഡുകളുടെ ഉപയോഗവും ആഗോള തലത്തിലേക്കു ഉയർത്താനാണ് ലക്ഷ്യം

ദില്ലി: റുപേ ഡെബിറ്റ് കാർഡുകളുടെ ആഗോള സ്വീകാര്യത ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമവുമായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). നിലവിൽ, യുഎസിലെ ഡിസ്‌കവർ, ഡൈനേഴ്‌സ് ക്ലബ്, ജപ്പാനിലെ ജെസിബി, ചൈനയിലെ പൾസ്, യൂണിയൻ പേ തുടങ്ങിയവയിൽ പ്രവർത്തിക്കുന്ന  പോയിന്റ് ഓഫ് സെയിൽ (PoS) മെഷീനിൽ റുപേ കാർഡുകൾ സ്വീകരിക്കുന്നുണ്ട്.  

2012 മാർച്ചിൽ, ഇന്ത്യക്കാർക്ക് അന്താരാഷ്ട്ര സേവനങ്ങൾ എത്തിക്കുന്നതിനായി ഡിസ്കവർ ഫിനാൻഷ്യൽ സർവീസസുമായി ചേർന്ന് റുപേ ആഗോള തലത്തിലേക്ക് എത്തിയിരുന്നു. വിസ അല്ലെങ്കിൽ മാസ്റ്റർകാർഡ് ഉപയോഗിക്കുന്നത് പോലെ റുപേ കാർഡുകളുടെ ഉപയോഗവും ആഗോള തലത്തിലേക്കു ഉയർത്താനാണ് ലക്ഷ്യം.

ALSO READ: 'കാപ്പിക്ക് ചൂടേറുന്നു'; 12 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വില 

2019 ജൂലൈയിൽ ജെസിബി ഇന്റർനാഷണൽ കോ ലിമിറ്റഡുമായി സഹകരിച്ച് റുപേ ജെസിബി ഗ്ലോബൽ കാർഡ് പുറത്തിറക്കിയിരുന്നു. റുപേ ജെസിബി ഗ്ലോബൽ കാർഡ് ഇന്ത്യയിലെ റുപേ കാർഡ് സ്വീകരിക്കുന്ന പോയിന്റുകളിലും ഇന്ത്യക്ക് പുറത്ത് പോസ്, ഇ-കൊമേഴ്‌സ്, എടിഎം എന്നിവയ്‌ക്കായി ജെസിബി കാർഡ് സ്വീകരിക്കുന്ന പോയിന്റുകളിലും ഉപയോഗിക്കാം.

എൻപിസിഐയുടെ ഉൽപ്പന്നമായ റുപേ, ഇന്ത്യയിലുടനീളമുള്ള എടിഎമ്മുകളിലും പോസ് ഉപകരണങ്ങളിലും ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും ഉയർന്ന സ്വീകാര്യതയുള്ള ആഭ്യന്തര കാർഡ് പേയ്‌മെന്റ് ശൃംഖലയാണ്.

റുപേ ഡെബിറ്റ് കാർഡുകൾക്കും കുറഞ്ഞ മൂല്യമുള്ള ഭീം-യുപിഐ (ഭാരത് ഇന്റർഫേസ് ഫോർ മണി-യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) ഇടപാടുകൾക്കുമായി 2,600 കോടി രൂപയുടെ പദ്ധതിക്ക് ഈ വർഷം ആദ്യം കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. സ്കീമിന് കീഴിൽ, പോയിന്റ് ഓഫ് സെയിൽ (PoS) ഉപകരണങ്ങളും റുപേയും യുപിഐയും ഉപയോഗിച്ച് ഇ-കൊമേഴ്‌സ് ഇടപാടുകളും പ്രോത്സാഹിപ്പിക്കുന്നതിന് ബാങ്കുകൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്നു.

ALSO READ: ഭവന വായ്പ എടുക്കാൻ പ്ലാൻ ഉണ്ടോ? എസ്ബിഐയുടെ ഏറ്റവും പുതിയ പലിശ നിരക്കറിയാം

PREV
Read more Articles on
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും