
അവധിക്കാലം ആഘോഷിക്കാന്‍ ഇന്ത്യയിലെത്തിയ ഒരു പ്രവാസി റെഡ്ഡിറ്റില്‍ പങ്കുവെച്ച ഒരു പോസ്റ്റ് ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. രാജ്യത്തെ വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവുകളെയും പൊതുജനങ്ങളുടെ നിസ്സംഗതയെയും കുറിച്ചാണ് പോസ്റ്റ്. 'ഇന്ത്യ ഇത്രയധിതം ചെലവേറിയ ഒരു രാജ്യമായി മാറിയെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല' എന്ന തലക്കെട്ടോടെയാണ് കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. തന്റെ മാതാപിതാക്കള്‍ ഒരു ചെറിയ മുനിസിപ്പല്‍ ടൗണിലാണ് താമസിക്കുന്നതെന്നും കഴിഞ്ഞ വര്‍ഷം താന്‍ വന്നപ്പോഴുള്ളതിനേക്കാള്‍ തന്റെ ചെറിയ പട്ടണത്തില്‍ പോലും ഇപ്പോള്‍ ചെലവ് മൂന്നിരട്ടിയായി കൂടിയിരിക്കുന്നുവെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. പൊതുജനങ്ങളുടെ നിസ്സംഗതയെയും അദ്ദേഹം വിമര്‍ശിച്ചു. കഴിഞ്ഞ 5-6 വര്‍ഷത്തിനിടെ ഇന്ത്യയില്‍ ജീവിതച്ചെലവ് ഗണ്യമായി ഉയര്‍ന്നിട്ടുണ്ടെന്നും യുഎസിലും ഇതേ കാര്യമാണ് ് കാണുന്നതെന്നും മറ്റൊരാള്‍ കമന്റ് ചെയ്തു.
തൊഴില്‍ മേഖലയിലെ അസന്തുലിതാവസ്ഥ
ശമ്പളത്തിലെ വലിയ വ്യത്യാസത്തെക്കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ തന്റെ ആശങ്ക പങ്കുവച്ചു. ജോലിയില്‍ 13 വര്‍ഷം പൂര്‍ത്തിയായ തനിക്ക് ലഭിക്കുന്ന ശമ്പളം, ഐടി മേഖലയില്‍ പുതിയതായി ജോലിയില്‍ പ്രവേശിക്കുന്ന ഒരാളുടെ ശമ്പളത്തിന് തുല്യമാണെന്നും അതേസമയം, ഇത്രയും വര്‍ഷത്തെ ജോലിക്ക് ശേഷവും ഡല്‍ഹിയില്‍ ഒരു ഒറ്റ മുറി ഫ്ലാറ്റ് പോലും എനിക്ക് വാങ്ങാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലായിടത്തും നിശബ്ദമായ പിരിച്ചുവിടലുകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മറ്റൊരു ഉപയോക്താവ് ഇന്ത്യയിലെ മെട്രോ നഗരങ്ങളിലെ വിലകളെ യുഎസുമായി താരതമ്യം ചെയ്തു. താന്‍ മുംബൈയിലെ ബാന്ദ്രയില്‍ നിന്ന് യുഎസില്‍ തിരിച്ചെത്തിയതേയുള്ളവെന്നും ഏറ്റവും വില കുറഞ്ഞ ബര്‍ത്ത്‌ഡേ കേക്കിന് ബാന്ദ്രയില്‍ ഏകദേശം 1,000 രൂപയാണെന്നും, ഇത് യുഎസിലെ വിലയ്ക്ക് ഏകദേശം തുല്യമോ ഒരുപക്ഷേ അതിലും കൂടുതലോ ആണെന്നും അദ്ദേഹം പറഞ്ഞു.ദൈനംദിന ആവശ്യങ്ങള്‍ മുതല്‍ വീട് വാങ്ങുന്നത് വരെയുള്ള മേഖലകളില്‍, പണപ്പെരുപ്പ സമ്മര്‍ദ്ദം രൂക്ഷമാണെന്നെന്നും ഈ ചര്‍ച്ചയില്‍ പങ്കെടുത്ത പലരും അഭിപ്രായപ്പെട്ടു.