പദ്ധതി നടപ്പായില്ല, ടാറ്റക്ക് വേണ്ടി ഏറ്റെടുത്ത 206 ഏക്കർ ഭൂമി 26 വർഷത്തിന് ശേഷം ഉടമകൾക്ക് തിരിച്ചു നൽകുന്നു

Published : Oct 23, 2022, 08:30 PM ISTUpdated : Oct 23, 2022, 08:39 PM IST
പദ്ധതി നടപ്പായില്ല, ടാറ്റക്ക് വേണ്ടി ഏറ്റെടുത്ത 206 ഏക്കർ ഭൂമി 26 വർഷത്തിന് ശേഷം ഉടമകൾക്ക് തിരിച്ചു നൽകുന്നു

Synopsis

കലിപള്ളി അടക്കം ഏകദേശം 12 ഓളം ഗ്രാമപ്രദേശങ്ങൾ അടങ്ങുന്ന 6900 ഏക്കർ സ്ഥലമാണ് 1996 ടാറ്റാ സ്റ്റീൽ പ്ലാന്റ് നിർമ്മിക്കുന്നതിനായി കണ്ടെത്തിയതും ഏറ്റെടുത്തതും

നടപ്പാക്കാതെ പോയ പദ്ധതിക്കുവേണ്ടി നേരത്തെ ഏറ്റെടുത്തിരുന്ന ഭൂമി മുൻ ഉടമസ്ഥർക്ക് തിരിച്ചുകൊടുക്കാൻ ഒഡീഷ സർക്കാരിന്റെ തീരുമാനം. ടാറ്റാ ഗ്രൂപ്പിന് കീഴിൽ ടാറ്റാ സ്റ്റീൽ പ്ലാന്റ് തുടങ്ങുന്നതിനു വേണ്ടിയാണ് 1996 ൽ ഒഡീഷ സർക്കാർ ഗഞ്ചം ജില്ലയിലെ ഗോപാൽപുർ തീരത്തിന് അടുത്തുള്ള ഭൂമി ഏറ്റെടുത്തത്. ഇപ്പോൾ 26 വർഷത്തിനു ശേഷമാണ് ഈ ഭൂമിയിൽ 206 ഏക്കർ സ്ഥലം തിരികെ കൊടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. കലിപള്ളി അടക്കം ഏകദേശം 12 ഓളം ഗ്രാമപ്രദേശങ്ങൾ അടങ്ങുന്ന 6900 ഏക്കർ സ്ഥലമാണ് 1996 ടാറ്റാ സ്റ്റീൽ പ്ലാന്റ് നിർമ്മിക്കുന്നതിനായി കണ്ടെത്തിയതും ഏറ്റെടുത്തതും.

എന്നാൽ രണ്ടര പതിറ്റാണ്ടിനിപ്പുറവും പദ്ധതി വെളിച്ചം കണ്ടില്ല. തീർത്തും കടലാസിൽ ഒതുങ്ങുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇന്ന് ചേർന്ന ഒഡീഷ മന്ത്രിസഭായോഗം അന്നത്തെ സ്ഥലം ഉടമകളുടെ അവകാശികൾക്ക് ഏറ്റെടുത്ത് ഭൂമിയിലെ 206 ഏക്കർ സ്ഥലം തിരികെ കൊടുക്കാൻ തീരുമാനിച്ചത്. അന്ന് സ്ഥലം ഏറ്റെടുക്കാൻ സ്ഥലം ഉടമകൾക്ക് സർക്കാർ പണം നൽകിയിരുന്നു. എന്നാൽ ഈ പണം ഭൂമി തിരികെ നൽകുമ്പോൾ തിരികെ വാങ്ങില്ല. ഈ തുക ഇളവുചെയ്തു നൽകാനാണ് സംസ്ഥാനത്തെ നവീൻ പട്നായിക് മുഖ്യമന്ത്രിയായ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

മകന്‍റെ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ഷാൾ കുരുങ്ങി അപകടം, അമ്മ മരിച്ചു

മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്‍റെ അധ്യക്ഷതയിൽ വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് 206 ഏക്കർ ഭൂമി നിയമാനുസൃത അവകാശികൾക്ക് തിരികെ നൽകാൻ തീരുമാനിച്ചതെന്നാണ് വ്യക്തമാകുന്നത്. പൊതുതാൽപ്പര്യം കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഉപയോഗിക്കാതെ കിടന്ന 206.685 ഏക്കർ ഭൂമി തിരികെ നൽകാൻ സർക്കാർ തീരുമാനിച്ചതായി ചീഫ് സെക്രട്ടറി എസ്‌ സി മൊഹപത്ര അറിയിച്ചു. റൂൾ 20 പ്രകാരം ഭൂമി യഥാർത്ഥ ഉടമകൾക്കോ ​​അവരുടെ നിയമപരമായ അവകാശികൾക്കോ ​​കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV
click me!

Recommended Stories

വ്യക്തി​ഗത വായ്പയുടെ ഇഎംഐ എങ്ങനെ കുറയ്ക്കാം? ഈ കാര്യങ്ങൾ അറിയാം
സ്വർണവില റെക്കോർഡുകൾ തകർക്കുമ്പോൾ ആര്‍ക്കാണ് ഗോള്‍ഡ് ലോണ്‍ കൂടുതല്‍ പ്രയോജനകരം?