അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും ഇന്ത്യയിൽ ഇന്ധനവില കുതിക്കുന്നു

By Web TeamFirst Published Jul 10, 2021, 6:54 AM IST
Highlights

പത്ത് ദിവസത്തിനുള്ളിൽ ആറാം തവണയാണ് വില കൂടുന്നത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് വില കുറയുമ്പോഴാണ് ഇന്ത്യയിൽ ഇന്ധനവില കൂടുന്നത്.

തിരുവനന്തപുരം: ക്രൂഡ് ഓയിൽ വില കുറയുമ്പോഴും രാജ്യത്ത് ഇന്ധനവില കുതിക്കുന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 102.89 പൈസയാണ്. ഡീസൽ വില 96.47 രൂപയും. കൊച്ചിയിൽ ഇന്നത്തെ പെട്രോൾ വില 101 രൂപ 01 പൈസയാണ്. ഡീസൽ വില 94 രൂപ 71 പൈസയാണ്. കോഴിക്കോട് പെട്രോളിന് 101 രൂപ 46 പൈസയും. ഡീസലിന് 95 രൂപ 16 പൈസയുമാണ് നിരക്ക്. പത്ത് ദിവസത്തിനുള്ളിൽ ആറാം തവണയാണ് വില കൂടുന്നത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് വില കുറയുമ്പോഴാണ് ഇന്ത്യയിൽ ഇന്ധനവില കൂടുന്നത്.

പാചകവാതക, ഇന്ധനവില വര്‍ധനവിനെതിരെ യു.ഡി.എഫിന്റെ കുടുംബ സത്യഗ്രഹം ഇന്ന്. രാവിലെ 10 മണി മുതല്‍ 11 മണി വരെ വീടുകളിലാണ് സമരം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എറണാകുളം പറവൂരിലെ വീട്ടിലും, കെ.പി.സി.സി.പ്രസിഡന്‍റ് കെ.സുധാകരന്‍ കണ്ണൂരിലെ വീട്ടിലും സമരത്തിൽ പങ്കെടുക്കും. പി.കെ.കുഞ്ഞാലിക്കുട്ടിയും സാദിഖ് അലി തങ്ങളും മലപ്പുറത്തും ഉമ്മന്‍ചാണ്ടി പുതുപ്പളളിയിലെ വീട്ടിലും മുല്ലപ്പളളി രാമചന്ദ്രന്‍ പേരൂര്‍ക്കടയിലും ‌ചെന്നിത്തല ജഗതിയിലെ വീട്ടിലും സമരത്തിൽ പങ്കെടുക്കും.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!