ഒല ഇലക്ട്രിക് കാർ പ്ലാന്റ് നിർമ്മാണം തുടങ്ങി, ഉൽപ്പാദനവും ഈ വർഷം ആരംഭിക്കും

By Web TeamFirst Published Feb 26, 2021, 11:50 PM IST
Highlights

കഴിയുന്നതും വേഗത്തിൽ പ്ലാന്റ് യാഥാർത്ഥ്യമാക്കാനാണ് ശ്രമം. ഒരു കോടി മാൻ അവർ (man-hours) സമയം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ശ്രമം... 

ഒലയുടെ ഇലക്ട്രിക് കാർ പ്ലാന്റ് നിർമ്മാണം തമിഴ്നാട്ടിൽ തുടങ്ങി. സംസ്ഥാന സർക്കാരുമായി ഒപ്പുവെച്ച 2400 കോടിയുടെ കരാർ പ്രകാരമാണ് 500 ഏക്കർ സ്ഥലത്ത് മെഗാ ഫാക്ടറി ആരംഭിക്കുന്നത്. കഴിഞ്ഞ മാസമാണ് ഭൂമി ഏറ്റെടുക്കൽ പൂർത്തിയായത്. പദ്ധതി അതിവേഗത്തിലാണ് പുരോഗമിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. 

കഴിയുന്നതും വേഗത്തിൽ പ്ലാന്റ് യാഥാർത്ഥ്യമാക്കാനാണ് ശ്രമം. ഒരു കോടി മാൻ അവർ (man-hours) സമയം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ശ്രമം. ആദ്യഘട്ടത്തിൽ 20 ലക്ഷം യൂണിറ്റ് നിർമ്മാണമാണ് ഉദ്ദേശിക്കുന്നത്. 2021 ൽ തന്നെ വാഹന ഉൽപ്പാദനം ആരംഭിക്കാൻ സാധിക്കുന്ന തരത്തിലാണ് പ്രവർത്തനം.

ഇന്ത്യയിലും അന്താരാഷ്ട്ര വിപണിയിലും ഇലക്ട്രിക് കാർ എത്തിക്കുകയാണ് ലക്ഷ്യം. ഇവിടെ തന്നെയാണ് ഇന്ത്യയിലേക്കും അന്താരാഷ്ട്ര വിപണിയിലേക്കുമുള്ള ഇരുചക്ര വാഹനങ്ങളും നിർമ്മിക്കുന്നത്. യൂറോപ്, യുകെ, ലാറ്റിൻ അമേരിക്ക, ഏഷ്യാ പസഫിക്, ഓസ്ട്രേലിയ, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളിലേക്ക് വാഹനങ്ങൾ കയറ്റുമതി ചെയ്യും.

click me!