ഒഎൻജിസിയുടെ പുതിയ ഫിനാൻസ് ഡയറക്ടറായി ഈ സൂപ്പർ ലേഡി

By Web TeamFirst Published Apr 20, 2022, 1:15 PM IST
Highlights

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഒഎൻജിസിയുടെ ഫിനാൻസ് വിഭാഗത്തെ നയിക്കുക ഇനി പൊമിള ജസ്‌പാൽ

ദില്ലി : കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഒഎൻജിസിയുടെ ഫിനാൻസ് വിഭാഗത്തെ നയിക്കുക ഇനി പൊമിള ജസ്‌പാൽ. പൊമിള ജസ്‌പാലിനെ ഒഎൻജിസിയുടെ ഫിനാൻസ് ഡയറക്ടറായാണ് കേന്ദ്രസർക്കാർ നിയമിച്ചിരിക്കുന്നത്. ഓയിൽ ആൻഡ് ഗ്യാസ് ഇൻഡസ്ട്രീസ് രംഗത്ത് 36 വർഷത്തെ പ്രവർത്തന പരിചയമുള്ളയാളാണ് പൊമിള. ഇക്കാലത്തിനിടയിൽ ധീരമായ ചുവടുവെപ്പുകൾകൊണ്ട് തന്റേതായ വ്യക്തിമുദ്രകൾ പതിപ്പിക്കാൻ പോമിളയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയിൽ അംഗമാണിവർ.

മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിലായിരുന്നു ഇതിനു മുൻപ് പൊമിള പ്രവർത്തിച്ചത്. 1985 മുതൽ ഒഎൻജിസിയുടെ ഭാഗമായാണ് ഇവർ പ്രവർത്തിച്ചുവന്നത്. മുൻപ് ഒഎൻജിസി മംഗളൂരു പെട്രോകെമിക്കൽസ് ലിമിറ്റഡ് ഡയറക്ടർ ബോർഡ് അംഗവും ആയിരുന്നു. ഇതിനു പുറമേ ഒഎൻജിസി പെട്രോ അഡിഷൻസ് ലിമിറ്റഡ്, പെട്രോനെറ്റ് മംഗളൂരു ഹസ്സൻ ബംഗളൂരു എന്നിവയുടെയും ഡയറക്ടർ ബോർഡ് അംഗമായിരുന്നു.

മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിന്റെ ഫിനാൻസ് ഡയറക്ടർ എന്ന നിലയിൽ മികച്ച പ്രവർത്തനമാണ് മുൻപ് ഇവർ കാഴ്ച വച്ചിരുന്നത്. ഇവരുടെ പ്രവർത്തന കാലത്തിലാണ് കമ്പനി ആദ്യമായി നോൺ കൺവെർട്ടബിൾ ഡിബഞ്ചറുകൾ ഇഷ്യു ചെയ്തത്. ഏറ്റവും കുറഞ്ഞ നിരക്കിൽ കമ്പനിക്കുവേണ്ടി വായ്പ ലഭ്യമാക്കുന്നതിനുള്ള പരിശ്രമങ്ങൾ നടത്തിയെന്ന ഖ്യാതിയും പൊമിളയ്ക്കുണ്ട്.

click me!