Latest Videos

ഉള്ളിവില ഒറ്റയടിക്ക് കുറഞ്ഞു, കൂടുതല്‍ ഇടിവ് പ്രതീക്ഷിച്ച് വിപണി

By Web TeamFirst Published Dec 12, 2019, 1:13 PM IST
Highlights

സംസ്ഥാനത്ത് ഉള്ളിയുടെ വില കുറഞ്ഞു. പൂനെയില്‍ നിന്ന് കൂടുതല്‍ ഉള്ളിയെത്തിയതാണ് വില കുറയാന്‍ കാരണമായത്. 

കൊച്ചി: കുതിച്ചുയര്‍ന്ന ഉള്ളിവിലയില്‍ നേരിയ കുറവ്. സംസ്ഥാനത്ത് മൊത്തവ്യാപാരത്തില്‍ 40 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണയില്‍ ഉള്ളിയുടെ വില 100 രൂപയായി. വരും ദിവസങ്ങളില്‍ ഉള്ളിവിലയില്‍ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. 

ഉള്ളിവില രണ്ടുദിവസത്തിനകം 60 രൂപയിലെത്തുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ. പൂനെയില്‍ നിന്നും കൂടുതല്‍ ഉള്ളി എത്തിയതാണ് വില കുറയാന്‍ കാരണമായത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കൂടുതല്‍ ഉള്ളി ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് നടപ്പിലായാല്‍ ഉള്ളിവില സാധാരണ ഗതിയിലെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. 
 

click me!