രണ്ട് ദിവസത്തിനിടെ 970 രൂപയിൽ നിന്ന് 4500 ലേക്ക്; ഉള്ളിക്ക് തീവില

Web Desk   | Asianet News
Published : Feb 21, 2021, 01:12 PM ISTUpdated : Feb 21, 2021, 01:19 PM IST
രണ്ട് ദിവസത്തിനിടെ 970 രൂപയിൽ നിന്ന് 4500 ലേക്ക്; ഉള്ളിക്ക് തീവില

Synopsis

മഴയാണ് വില ഉയരാൻ കാരണമെന്നാണ് പറയുന്നത്.

മുംബൈ: ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് ഉള്ളിവില വീണ്ടും കുതിച്ചുയരുമെന്ന സൂചനയാണ് മഹാരാഷ്ട്രയിലെ നാസികിലെ ലസൽഗോൺ മണ്ടിയിൽ നിന്ന് വരുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ക്വിന്റലിന് 970 രൂപയായിരുന്നത് 4200 രൂപ മുതൽ 4500 രൂപ വരെയായി വർധിച്ചു. ചൊവ്വാഴ്ച 3600 രൂപയായിരുന്നു ക്വിന്റലിന് വില.

മഴയാണ് വില ഉയരാൻ കാരണമെന്നാണ് പറയുന്നത്. വരും ദിവസങ്ങളിലും വില ഉയർന്നേക്കുമെന്നാണ് ഇവിടെ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഖരിഫ് വിളകളുടെ വിതരണം കുറഞ്ഞുവെന്നും ഇവിടെ നിന്നുള്ള കർഷകർ പറയുന്നുണ്ട്.

രാജ്യത്ത് കർഷക സമരം ശക്തമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഈ റിപ്പോർട്ടുകളും വരുന്നത്. അതേസമയം മഹാരാഷ്ട്രയിലെ ഈ വില വർധന അധികം സമയം നീണ്ടുപോകില്ലെന്നും ചില വ്യാപാരികൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെ തന്നെ ചില മേഖലകളിലെയും ഉള്ളി വിപണിയിലെത്തുന്നതോടെ നാസികിൽ ഉള്ളിവിലയിലുണ്ടായിരിക്കുന്ന വർധന താനേ കുറയുമെന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്.

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്
റഷ്യന്‍ വിപണി പിടിക്കാന്‍ ഇന്ത്യ; മുന്നൂറോളം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ നീക്കം