മുകേഷ് അംബാനിയുടെ മകന്റെ വിവാഹം, അതിഥികൾക്കുള്ള വിഭവങ്ങൾ പോലും ആഡംബരം; പട്ടികയിൽ വട പാവ് മുതൽ പാലക് ചാട്ട് വരെ

Published : Jul 10, 2024, 06:06 PM ISTUpdated : Jul 10, 2024, 06:13 PM IST
മുകേഷ് അംബാനിയുടെ മകന്റെ വിവാഹം, അതിഥികൾക്കുള്ള വിഭവങ്ങൾ പോലും ആഡംബരം; പട്ടികയിൽ വട പാവ് മുതൽ പാലക് ചാട്ട് വരെ

Synopsis

എന്നാൽ വിവാഹത്തിന് മുൻപുള്ള ആഘോഷങ്ങൾ മുകേഷ് അംബാനിയുടെ വസതിയായ ആന്റലിയയിൽ തുടങ്ങി കഴിഞ്ഞു. ഹൽദിയും സംഗീതും എല്ലാം കോടികൾ പൊടിപൊടിച്ച ആഘോഷമാണ്. ഇപ്പോഴിതാ അംബാനി കല്യാണത്തിൽ അതിഥികൾക്ക് വിളമ്പുന്ന ഭക്ഷണങ്ങളുടെ വിവരങ്ങളാണ് പുറത്തു വരുന്നത്. 

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹമാണ്. ലോയകം കണ്ട ഏറ്റവും ചെലവേറിയ വിവാഹങ്ങളിൽ ഒന്നാണ് ഇത്. ജൂലൈ 12 ന് മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ വെച്ചാണ് വിവാഹം. എന്നാൽ വിവാഹത്തിന് മുൻപുള്ള ആഘോഷങ്ങൾ മുകേഷ് അംബാനിയുടെ വസതിയായ ആന്റലിയയിൽ തുടങ്ങി കഴിഞ്ഞു. ഹൽദിയും സംഗീതും എല്ലാം കോടികൾ പൊടിപൊടിച്ച ആഘോഷമാണ്. ഇപ്പോഴിതാ അംബാനി കല്യാണത്തിൽ അതിഥികൾക്ക് വിളമ്പുന്ന ഭക്ഷണങ്ങളുടെ വിവരങ്ങളാണ് പുറത്തു വരുന്നത്. 

 ആഗോളതലത്തിൽ പ്രമുഖരായ വ്യക്തികളാണ് അനന്ത അംബാനിയുടെ വിവാഹ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തുന്നത്. ഇതിൽ ഇന്ത്യൻ വ്യവസായികൾ മുതൽ സിനിമ താരങ്ങളും ഉണ്ട്. ഇൻസ്റ്റാഗ്രാം  സെലിബ്രിറ്റി ഓറി പങ്കുവെച്ച വിഡിയോയിലൂടെ മുകേഷ് അംബാനി പ്രീ വെഡിങ് പാർട്ടിക്കായി ഒരുക്കിയ വിഭവങ്ങൾ അത്യാഡംബരം നിറഞ്ഞതാണെന്ന് മനസിലാക്കാൻ കഴിയുന്നത്. 

വീഡിയോയുടെ തുടക്കത്തിൽ, പാഷൻ ഫ്രൂട്ട്, വൈറ്റ് ചോക്ലേറ്റ്, റാസ്‌ബെറി, ഷാംപെയ്ൻ, വാനില, പെക്കൻ നട്ട്‌സ്, ബ്ലൂബെറി എന്നിവയുൾപ്പെടെ വ്യത്യസ്ത രുചികളിൽ ചുറോസും മാർഷ്മാലോയും ഉൾപ്പടെ കാണാം. ഒറിയും സുഹൃത്തും മണാലി റോളുകൾ ആസ്വദിച്ച് കഴിക്കുന്നത് വീഡിയോയിൽ കാണാം. വിവിധ തരം പാസ്ത, വട പാവ്, തനത് ചീസ്, വ്യത്യസ്ത സോസുകളുള്ള ബോംബോളോൺ എന്നിവയും മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ വിവാഹ മെനുവിൽ ഇത്തവണ വൈറൈറ്റികളാണ് ഉള്ളത്. വാരാണസിയിലെ പ്രശസ്തമായ കാശി ചാട്ട് ഭണ്ഡാരിൽ നിന്നുള്ള ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ ഉൾപ്പെടുത്തിയതാണ് ഇവൻ്റിൻ്റെ ഹൈലൈറ്റുകളിലൊന്ന്. ടിക്കി, തക്കാളി ചാട്ട്, പാലക് ചാട്ട്, ചന കച്ചോരി, കുൽഫി, ഫലൂഡ  തുടങ്ങിയ ജനപ്രിയ ഇനങ്ങൾ മെനുവിൽ ഉണ്ട്. ഇത് വിഭവങ്ങളുടെ ഒരു ഭാഗം മാത്രമാണ്. ഒരു ഗംഭീര വിവാഹ വിരുന്ന് തന്നെയാണ് അതിഥികൾക്കായി അംബാനി ഒരുക്കുന്നതെന്ന് സാരം. 

PREV
Read more Articles on
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും