മീൻ മുതൽ അരി വരെ സർവത്ര മായം; 400 ഇന്ത്യൻ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് നിരോധനവുമായി യൂറോപ്യൻ യൂണിയൻ

Published : May 09, 2024, 02:48 PM IST
മീൻ മുതൽ അരി വരെ സർവത്ര മായം; 400 ഇന്ത്യൻ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് നിരോധനവുമായി യൂറോപ്യൻ യൂണിയൻ

Synopsis

ഏകദേശം 527 ഉൽപന്നങ്ങളിൽ കാൻസറിന് കാരണമാകുന്ന എഥിലീൻ ഓക്സൈഡ് രാസവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

2019 നും 2024 നും ഇടയിൽ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 400 ലധികം ഭക്ഷ്യ ഉൽപന്നങ്ങൾക്ക് യൂറോപ്യൻ യൂണിയൻ നിരോധനം ഏർപ്പെടുത്തിയതായി റിപ്പോർട്ട്. മായം കലർന്നതിനെ തുടർന്നാണ് ഈ ഭക്ഷ്യവസ്തുക്കൾ നിരോധിച്ചതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഏകദേശം 527 ഉൽപന്നങ്ങളിൽ കാൻസറിന് കാരണമാകുന്ന എഥിലീൻ ഓക്സൈഡ് രാസവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ചിലതിൽ മെർക്കുറി, കാഡ്മിയം തുടങ്ങിയ ലോഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കയറ്റി അയച്ച നീരാളിയിലും കണവയിലുമാണ് കാഡ്മിയം കണ്ടെത്തിയത്. വൃക്കകളുടെയും ഹൃദയ സംബന്ധമായ അസുഖങ്ങളുടെയും പ്രധാന കാരണം കാഡ്മിയം ആണ്.

59 ഉൽപന്നങ്ങളിൽ അർബുദമുണ്ടാക്കുന്ന രാസവസ്തുക്കൾ കണ്ടെത്തിയതായി റിപ്പോർട്ട് പറയുന്നു. അരി, സുഗന്ധവ്യഞ്ജനങ്ങൾ, ഔഷധസസ്യങ്ങൾ എന്നിവയിൽ ട്രൈസൈക്ലസോൾ കണ്ടെത്തിയിട്ടുണ്ട്. ഈ രാസവസ്തു യൂറോപ്യൻ യൂണിയൻ നിരോധിച്ചതാണ്. 52 ഉൽപ്പന്നങ്ങളിൽ ഒന്നിലധികം കീടനാശിനികൾ കണ്ടെത്തിയപ്പോൾ ചിലതിൽ അഞ്ചിലധികം കീടനാശിനികൾ കണ്ടെത്തി.    ഇരുപതോളം ഉൽപ്പന്നങ്ങളിൽ  ക്ലോറോഎഥനോൾ അടങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിൽ ഒക്രാടോക്സിൻ എ അടങ്ങിയിട്ടുണ്ട്,  മുളക്, കാപ്പി, അരി എന്നിവയുൾപ്പെടെ 10 ഉൽപ്പന്നങ്ങളിൽ ഇവ കണ്ടെത്തി.  

ഇത് മാത്രമല്ല, നിലക്കടല, പരിപ്പ് എന്നിവലും അഫ്ലാറ്റോക്സിൻ എന്ന വിഷ കാർസിനോജനും കരൾ തകരാറിനും ക്യാൻസറിനും കാരണമാകുന്ന മ്യൂട്ടജനും അടങ്ങിയിട്ടുണ്ട്. മല്ലി പൊടിയിൽ ക്ലോർപൈറിഫോസ് അടങ്ങിയിട്ടുണ്ട് . ഇത് പ്രധാനമായും ഇലകളിലൂടെയും മണ്ണിലൂടെയും പരത്തുന്ന പ്രാണികളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന കീടനാശിനിയാണ്. കർശനമായ പരിശോധന നടത്തുന്നുണ്ടെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി വ്യക്തമാക്കി

PREV
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം