ഭക്ഷണം ഓൺലൈനായാണോ വാങ്ങുന്നത്? നിങ്ങളറിയാത്തൊരു കാര്യം ഒളിഞ്ഞിരിപ്പുണ്ട്

Published : Jul 16, 2024, 04:30 PM IST
ഭക്ഷണം ഓൺലൈനായാണോ വാങ്ങുന്നത്? നിങ്ങളറിയാത്തൊരു കാര്യം ഒളിഞ്ഞിരിപ്പുണ്ട്

Synopsis

മുൻകൂട്ടി വെളിപ്പെടുത്താത്തതും  ഇടപാട് അവസാനിക്കുമ്പോൾ ഈടാക്കുന്നതുമായ ചാർജുകളാണ് ഇത്തരത്തിലുള്ള മറഞ്ഞിരിക്കുന്ന ചാർജുകൾ.

രാജ്യത്ത് ഓൺലൈനായി ഭക്ഷണം വിതരണം നടത്തുന്ന ആപ്പുകളുടെ 10  ഉപയോക്താക്കളിൽ ഏഴു പേരിൽ നിന്നെങ്കിലും  മറഞ്ഞിരിക്കുന്ന ചാർജുകൾ (നികുതികൾ ഒഴികെ)  കമ്പനികൾ ഈടാക്കുന്നുണ്ടെന്ന് സർവേ റിപ്പോർട്ട്. രാജ്യത്തെ 249-ലധികം ജില്ലകളിലെ ഫുഡ് ഡെലിവറി ആപ്പുകൾ ഉപയോഗിക്കുന്ന  32,000 പേരിൽ നടത്തിയ സർവേയിലൂടെയാണ് ഇക്കാര്യം കണ്ടെത്തിയത്.   സർവേയിൽ പങ്കെടുത്ത ആപ്പ് അധിഷ്‌ഠിത ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളുടെ 68% ഉപയോക്താക്കൾ തങ്ങൾക്ക് ഇടയ്‌ക്കിടെ മറഞ്ഞിരിക്കുന്ന ചാർജുകൾ അടയ്ക്കേണ്ടി വന്നിട്ടുണ്ടെന്ന് വ്യക്തമാക്കി. ആപ്പുകൾ മുൻകൂട്ടി വെളിപ്പെടുത്താത്തതും  ഇടപാട് അവസാനിക്കുമ്പോൾ ഈടാക്കുന്നതുമായ ചാർജുകളാണ് ഇത്തരത്തിലുള്ള മറഞ്ഞിരിക്കുന്ന ചാർജുകൾ.

 സർവേയിൽ പങ്കെടുത്ത 21%  പേരും   അടിക്കടി ഭക്ഷണ വിതരണത്തിൽ കാലതാമസം നേരിട്ടതായി വ്യക്തമാക്കി.  48% ഉപഭോക്താക്കൾ "ചിലപ്പോൾ" എന്നും 21% "അപൂർവ്വമായി" എന്നും പ്രതികരിച്ചു. ഉപഭോക്താക്കളുടെ സമ്മതമില്ലാതെ  സബ്‌സ്‌ക്രിപ്‌ഷൻ അല്ലെങ്കിൽ ഉൽപ്പന്നം ആപ്പിലെ കാർട്ടിലേക്ക് ചേർക്കുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ എന്നുള്ള ചോദ്യത്തിന് പ്രതികരിച്ചവരിൽ 29% "ചിലപ്പോൾ" എന്ന് മറുപടി നൽകി. 25% പേർ "അപൂർവ്വമായി"  അനുഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി.  

സർവേയിൽ പങ്കെടുത്തവരിൽ 61% പുരുഷന്മാരും 39% സ്ത്രീകളുമാണ്.   48% പേർ ടയർ-1 നഗരങ്ങളിൽ നിന്നും, 31% പേർ ടയർ-2-ൽ നിന്നും, 21% പേർ ടയർ-3 മേഖലയിൽ  നിന്നുമുള്ളവരാണ്.  ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളുടേ ഇത്തരം പ്രവണതകൾ ഉപഭോക്താക്കളുടെ വിശ്വാസത്തെ പ്രതികൂലമായി ബാധിക്കുമെന്നും, ഇത് ദീർഘകാലാടിസ്ഥാനത്തിൽ ഈ പ്ലാറ്റ്‌ഫോമുകളുടെ വളർച്ചയെ ദോഷകരമായി ബാധിക്കുമെന്നും സർവേ വ്യക്തമാക്കി.

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്