Davos Agenda : വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ദാവോസ് അജണ്ടയിൽ പ്രത്യേക പ്രസംഗം നടത്താനൊരുങ്ങി പ്രധാനമന്ത്രി

By Web TeamFirst Published Jan 17, 2022, 12:02 PM IST
Highlights

ജനുവരി 17ന് രാത്രി 8.30നാവും വീഡിയോ കോണ്‍ഫറന്‍സിംഗ്  വഴിയാകും പ്രധാനമന്ത്രിയുടെ പ്രത്യേക പ്രസംഗം. സ്റ്റേറ്റ് ഓഫ് ദ വേൾഡ് എന്ന വിഷയത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസംഗം.

വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ദാവോസ് അജണ്ടയിൽ (World Economic Forum’s Davos Agenda) പ്രത്യേക പ്രസംഗം നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). ജനുവരി 17ന് രാത്രി 8.30നാവും വീഡിയോ കോണ്‍ഫറന്‍സിംഗ്  വഴിയാകും പ്രധാനമന്ത്രിയുടെ പ്രത്യേക പ്രസംഗം. സ്റ്റേറ്റ് ഓഫ് ദ വേൾഡ് എന്ന വിഷയത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസംഗം.ജനുവരി 17 മുതല്‍ 21 വരെയാകും ഓണ്‍ലൈന്‍ വഴിയുള്ള വേൾഡ് ഇക്കണോമിക് ഫോറത്തിന്‍റെ യോഗം.

ജപ്പാൻ പ്രധാനമന്ത്രി കിഷിദ ഫ്യൂമിയോ ഉൾപ്പെടെയുള്ള നിരവധി രാഷ്ട്രത്തലവന്മാർ യോഗത്തെ അഭിസംബോധന ചെയ്യും. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ്  ഉർസുവ വോൺ ഡെർ ലെയ്ൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ,   ഇന്തോനേഷ്യൻ പ്രസിഡന്‍റ് ജോക്കോ വിഡോഡോ,  ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്,  പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡന്‍റ്  ഷി ജിൻപിംഗ് ഉൾപ്പെടെയുള്ളവർ ദാവോസ് അജണ്ടയുടെ ഭാഗമാകും.

ഇന്ന് ലോകം അഭിമുഖീകരിക്കുന്ന നിർണായക വെല്ലുവിളികളെക്കുറിച്ച് ചർച്ച ചെയ്യുകയും അവ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ചർച്ച ചെയ്യുകയും ചെയ്യുന്ന ദാവോസ് അജണ്ടയില്‍ പ്രമുഖ വ്യവസായ പ്രമുഖർ, അന്താരാഷ്ട്ര സംഘടനകൾ, സിവിൽ സമൂഹം എന്നിവരുടെ പങ്കാളിത്തവുമുണ്ടാകും.
 

click me!