പാക് വ്യോമപാത അടഞ്ഞുതന്നെ; ഇന്ത്യയുടെ അപ്രതീക്ഷിത നീക്കം, ചൈനയുടെ സിന്‍ജിയാങ് വഴി ബദല്‍ പാത തേടി രാജ്യം

Published : Sep 29, 2026, 04:12 PM IST
flight

Synopsis

പാകിസ്ഥാൻ വ്യോമപാത അടച്ചതിനെ തുടർന്ന് അന്താരാഷ്ട്ര വിമാന സർവീസുകൾക്കായി ഇന്ത്യ ചൈനയുടെയും ഭൂട്ടാന്റെയും വ്യോമപാതകൾ ഉപയോഗിക്കാൻ ശ്രമിക്കുന്നു. ഇതിനായി ചൈനയുമായി നയതന്ത്ര ചർച്ചകൾ ആരംഭിച്ചു. കൂടാതെ, ആറ് വർഷത്തിന് ശേഷം ഇന്ത്യ-ചൈന നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാനും തീരുമാനമായി.

പാകിസ്ഥാൻ വ്യോമപാത അടച്ചതിനെത്തുടര്‍ന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കായി ബദല്‍ മാര്‍ഗങ്ങള്‍ തേടി കേന്ദ്ര സര്‍ക്കാര്‍. ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയ്ക്ക് മുകളിലൂടെയുള്ള വ്യോമപാത ഉപയോഗിക്കാന്‍ അനുമതി തേടി ഇന്ത്യ ചൈനയുമായി ചര്‍ച്ച ആരംഭിച്ചു. ഇതിന് പുറമേ ഭൂട്ടാന് മുകളിലൂടെയുള്ള വ്യോമപാതയുടെ സാധ്യതകളും ഇന്ത്യ പരിശോധിക്കുന്നുണ്ട്. വിദേശകാര്യ മന്ത്രാലയമാണ് ചൈനീസ് അധികൃതരുമായി നയതന്ത്രതല ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

എന്തുകൊണ്ട് ബദല്‍ വ്യോമപാത?

2025 ഏപ്രിലില്‍ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെയും തുടര്‍ന്നുണ്ടായ സൈനിക ഏറ്റുമുട്ടലുകളെയും തുടര്‍ന്ന് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്ഥാൻ തങ്ങളുടെ വ്യോമപാത വിലക്കിയിരുന്നു. രണ്ടാഴ്ച മുമ്പ് ഈ വിലക്ക് ഒരു മാസത്തേക്ക് കൂടി പാകിസ്താന്‍ നീട്ടുകയും ചെയ്തു. പാക് വ്യോമപാത അടഞ്ഞുകിടക്കുന്നത് വിമാന സര്‍വീസുകളുടെ സമയത്തെയും ചെലവിനെയും ബാധിച്ച സാഹചര്യത്തിലാണ് പുതിയ പാതകള്‍ കണ്ടെത്താന്‍ ഇന്ത്യ ശ്രമിക്കുന്നത്.

ഇന്ത്യ- ചൈന വിമാന സര്‍വീസുകള്‍ സജീവം

കഴിഞ്ഞ ആറ് വര്‍ഷമായി നിര്‍ത്തിവെച്ചിരുന്ന ഗ്വാങ്ഷൂ - ന്യൂഡല്‍ഹി നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുമെന്നാണ് ചൈന സതേണ്‍ എയര്‍ലൈന്‍സ പ്രഖ്യാപിച്ചിരുന്നു. ദില്ലിയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ സുപ്രധാന പ്രഖ്യാപനം. കൊവിഡ് മഹാമാരിയെത്തുടര്‍ന്നും അതിര്‍ത്തി തര്‍ക്കങ്ങളെത്തുടര്‍ന്നും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ തടസ്സപ്പെട്ട വ്യോമബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമാണിത്.

ദക്ഷിണേഷ്യന്‍ മേഖലയില്‍ 8 റൗണ്ട് ട്രിപ്പ് റൂട്ടുകളിലായി ആഴ്ചയില്‍ നൂറിലധികം സര്‍വീസുകള്‍ നടത്താനാണ് ചൈന സതേണ്‍ ലക്ഷ്യമിടുന്നത്. ഈ വര്‍ഷം മറ്റ് നിരവധി വിമാനക്കമ്പനികളും ഇന്ത്യക്കും ചൈനയ്ക്കുമിടയില്‍ സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയും ചൈനയും തമ്മില്‍ വിപുലമായി നടക്കുന്ന നയതന്ത്ര ചര്‍ച്ചകളുടെയും ബന്ധങ്ങള്‍ മെച്ചപ്പെടുന്നതിന്റെയും പശ്ചാത്തലത്തിലാണ് വ്യോമ ഗതാഗത രംഗത്തും ഈ മാറ്റങ്ങള്‍ ഉണ്ടാകുന്നത്.

PREV
Read more Articles on
click me!

Recommended Stories

വൻ സുരക്ഷാ ആശങ്ക; 'ജിപിടി - 6.1 ആസ്ട്ര' ഉപേക്ഷിച്ചെന്ന് ഓപ്പണ്‍എഐയുടെ പ്രഖ്യാപനം
18 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം? നിയമ നിർമാണത്തിനൊരുങ്ങി കേന്ദ്രം