
കല്യാൺ സിൽക്സിന്റെ പാലക്കാടിലെ രണ്ടാമത്തെ ഷോറൂമും കല്യാൺ ഹൈപ്പർമാർക്കറ്റിന്റെ ഔട്ട്ലെറ്റും ഒരുമിക്കുന്ന വലിയ ഷോപ്പിങ്ങ് ലോകത്തിന് വർണ്ണാഭമായ തുടക്കം. ടൗൺ ബസ് സ്റ്റാൻഡിന് എതിർവശം സ്ഥിതി ചെയ്യുന്ന ഈ ഷോപ്പിങ്ങ് സമുച്ചയത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 2-ന് തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു.
പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ, പാലക്കാട് നഗരസഭ മുൻസിപ്പൽ ചെയർപേഴ്സൺ പ്രമീള ശശിധരൻ, പാലക്കാട് നഗരസഭ മുൻസിപ്പൽ കൗൺസിലർ സാജോ ജോൺ, കല്യാൺ സിൽക്സ് & കല്യാൺ ഹൈപ്പർമാർക്കറ്റ് ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ് ടി.എസ്. പട്ടാഭിരാമൻ, കല്യാൺ സിൽക്സ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ പ്രകാശ് പട്ടാഭിരാമൻ, മഹേഷ് പട്ടാഭിരാമൻ, കല്യാൺ ഹൈപ്പർമാർക്കറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ വർദ്ധിനി പ്രകാശ്, മധുമതി മഹേഷ്, ടി.എസ്. അനന്തരാമൻ (കല്യാൺ വസ്ത്രാലയ), ടി.എസ്. ബാലരാമൻ (കല്യാൺ എന്റർപ്രൈസസ്) എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
അഞ്ച് നിലകളിലായ് ഒരു ലക്ഷത്തിലേറെ ചതുരശ്ര അടിയിലാണ് ഈ ഷോപ്പിങ്ങ് സമുച്ചയം സജ്ജമാക്കിയിരിക്കുന്നത്. ഗ്രൗണ്ട് ഫ്ളോറിൽ കല്യാൺ ഹൈപ്പർമാർക്കറ്റും മറ്റ് ഫ്ളോറുകളിൽ കല്യാൺ സിൽക്സുമാണ് പ്രവർത്തിക്കുന്നത്. മുന്നൂറിലധികം കാറുകൾ പാർക്ക് ചെയ്യുവാനായ് വിശാലമായ കാർ പാർക്കിങ്ങ് സൗകര്യവും ഈ ഷോപ്പിങ്ങ് സമുച്ചയത്തിന്റെ ഭാഗമായ് ഒരുക്കിയിട്ടുണ്ട്.