2000 രൂപ നോട്ടുകൾ നിക്ഷേപിക്കാൻ ഒരുങ്ങുകയാണോ? ഈ തുകയ്ക്ക് മുകളിൽ ആണെങ്കിൽ പാൻ നിർബന്ധമാണ്

By Web TeamFirst Published May 25, 2023, 1:09 PM IST
Highlights

നോട്ടുകൾ മാറ്റിയെടുക്കാനും നിക്ഷേപിക്കാനും ഒക്കെയായി ബാങ്കുകളിൽ തിരക്കാണ്. കൈയ്യിലുള്ള 2000 രൂപയുടെ നോട്ടുകള്‍ മാറാനെത്തുന്നതിന് മുൻപ് ഇക്കാര്യങ്ങള്‍ തീർച്ചയായും അറിഞ്ഞിരിക്കണം. 

ണ്ടായിരത്തിന്റെ നോട്ടുകൾ പിൻവലിക്കുകയാണെന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അറിയിച്ചത്. 2000 രൂപ നോട്ടുകൾ കൈവശം വച്ചിരിക്കുന്ന വ്യക്തികൾക്ക് ഒന്നുകിൽ ബാങ്കിൽ നിന്ന് മറ്റ് മൂല്യമുള്ള നോട്ടുകൾക്കായി മാറ്റി നൽകാം അല്ലെങ്കിൽ അത് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാം. ഇതോടെ നോട്ടുകൾ മാറ്റിയെടുക്കാനും നിക്ഷേപിക്കാനും ഒക്കെയായി ബാങ്കുകളിൽ തിരക്കാണ്. 2000 രൂപ നോട്ടുകൾ മാറ്റുന്നതിന് ആധാറോ, തിരിച്ചറിയൽ രേഖയോ വേണ്ടെന്ന് എസ്ബിഐ അടക്കമുള്ള ബാങ്കുകൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഒരു ഇടപാടിൽ 50,000 രൂപയിൽ കൂടുതൽ നിക്ഷേപിക്കുകയാണെങ്കിൽ, ആദായനികുതി നിയമങ്ങൾ അനുസരിച്ച് പാൻ നിർബന്ധമായും ഹാജരാക്കണം.

ALSO READ: മുകേഷ് അംബാനിയും ഇഷ അംബാനിയും പിരിച്ചുവിട്ടത് 1000 തൊഴിലാളികളെ; കൂടുതൽ രാജി ആവശ്യപ്പെട്ടേക്കും

ആദായനികുതി നിയമങ്ങളിലെ റൂൾ 114 ബി ഒരു വ്യക്തിക്ക് ഒരു ബാങ്കിലോ പോസ്റ്റ് ഓഫീസിലോ ഒരു ദിവസം നിക്ഷേപിച്ച തുക 50,000 രൂപയിൽ കൂടുതലാണെങ്കിൽ നിക്ഷേപകന്റെ  പാൻ നമ്പർ നൽകേണ്ടത് നിർബന്ധമാണ്. 50,000 രൂപയിൽ താഴെയാണെങ്കിൽ പാൻ കാർഡ് ആവശ്യമില്ല. ഒരു സാമ്പത്തിക വർഷത്തിൽ നടത്തിയ മൊത്തം പണ നിക്ഷേപങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ല, ഒറ്റ ദിവസം കൊണ്ട് നടത്തുന്ന നിക്ഷേപങ്ങളുടെ കാര്യത്തിൽ ആണ് ഈ പരിധി ബാധകമാകുക. 

ഇതിനെ മറികടക്കാൻ ഒരു വ്യക്തി ഒരു ദിവസം 20,000 രൂപ നിക്ഷേപിക്കുകയും കുറച്ച് ദിവസങ്ങൾക്ക് ശേഷം 40,000 രൂപ നിക്ഷേപിക്കുകയും ചെയ്താൽ പാൻ കാർഡ് നൽകേണ്ടി വരില്ല. എന്നാൽ ഇത് ഒരുമിച്ച് 60000 ആക്കി നിക്ഷേപിക്കുകയാണെങ്കിൽ പാൻ കാർഡ് നൽകണം. 

ALSO READ: 'ജ്വല്ലറികളിലും, ക്യാഷ് ഓൺഡെലിവറിയിലും, കാണിക്കയായും 2000'; നോട്ട് മാറാൻ കുറുക്കുവഴികൾ തേടി ജനം

മാത്രമല്ല, ഒരു സാമ്പത്തിക വർഷത്തിൽ  20 ലക്ഷം രൂപയിൽ കൂടുതൽ പണം നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്താൽ പാൻ അല്ലെങ്കിൽ ആധാർ ഹാജരാക്കേണ്ടത് നിർബന്ധമാണ്. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് മെയ് 10-ന് ഇത് സംബന്ധിച്ച  വിജ്ഞാപനം പുറപ്പെടുവിച്ചു. പുതിയ നിയമങ്ങൾ 2022 മെയ് 26 മുതൽ പ്രാബല്യത്തിൽ വന്നു.

നിക്ഷേപിക്കുന്നതിനൊപ്പം, ഒരു വ്യക്തിക്ക് 2,000 രൂപ നോട്ടുകൾ മാറ്റാനും അവസരമുണ്ട്. എന്നാൽ, മാറാവുന്ന നോട്ടുകളുടെ എണ്ണത്തിന് ആർബിഐ പരിധി ഏർപ്പെടുത്തിയിട്ടുണ്ട്. ആർബിഐ വിജ്ഞാപനമനുസരിച്ച്, ഒരു വ്യക്തിക്ക് ഒരു സമയം പരമാവധി 10 നോട്ടുകൾ മാറ്റം. അതായത് 20,000 രൂപ. 

എന്നാൽ, ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാവുന്ന തുകയ്ക്ക് പരിധിയില്ല. നിക്ഷേപങ്ങളുടെ കാര്യത്തിൽ കെവൈസി നിയമങ്ങൾ ബാധകമായിരിക്കും.

ALSO READ: 75 മണിക്കൂർ പറക്കാൻ 7.5 ലക്ഷം; പൈലറ്റ്മാർക്ക് ശമ്പളവർധനവുമായി സ്പൈസ് ജെറ്റ്

click me!