'പുഷ്‍ടി' പോയി പാര്‍ലെ ബിസ്‍കറ്റ്, പിരിച്ചുവിടുന്നത് പതിനായിരങ്ങളെ

Published : Aug 21, 2019, 02:00 PM ISTUpdated : Aug 21, 2019, 03:46 PM IST
'പുഷ്‍ടി' പോയി പാര്‍ലെ ബിസ്‍കറ്റ്, പിരിച്ചുവിടുന്നത് പതിനായിരങ്ങളെ

Synopsis

പാര്‍ലെ ബിസ്ക്കറ്റിന്‍റെ വില്‍പ്പനയില്‍ വന്‍ തോതില്‍ കുറവുണ്ടായതോടെയാണ് തൊഴിലാളികളുടെ എണ്ണവും കുറയ്ക്കാന്‍ തീരുമാനിച്ചത്.

മുംബൈ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ തൊഴിലവസരങ്ങള്‍ വെട്ടിക്കുറക്കാനൊരുങ്ങി പ്രമുഖ ബിസ്ക്കറ്റ് നിര്‍മ്മാണ കമ്പനി പാര്‍ലെ. പാര്‍ലെ ബിസ്ക്കറ്റിന് ആവശ്യക്കാര്‍ കുറഞ്ഞതോടെ നിര്‍മ്മാണം ചുരുക്കിയെന്നും കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പാര്‍ലെ ബിസ്ക്കറ്റിന്‍റെ വില്‍പ്പനയില്‍ വന്‍ തോതില്‍ കുറവുണ്ടായതോടെയാണ് തൊഴിലാളികളുടെ എണ്ണവും കുറയ്ക്കാന്‍ തീരുമാനിച്ചത്. ഇതോടെ 8,000- മുതല്‍ 10,000 വരെ തൊഴിലാളികള്‍ക്ക് ജോലി നഷ്ടമായേക്കുമെന്ന് പാര്‍ലെയുടെ ബിസ്ക്കറ്റ് വിഭാഗം മേധാവി മായങ്ക് ഷാ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

'നിലവിലെ സാഹചര്യം വളരെ പരിതാപകരമാണ്. ഇപ്പോള്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ തൊഴിലാളികളെ പിരിച്ചുവിടാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായേക്കും'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1929- ല്‍ സ്ഥാപിച്ച പാര്‍ലെയില്‍ നേരിട്ടും കരാര്‍ അടിസ്ഥാനത്തിലുമായി ഏകദേശം ഒരു ലക്ഷത്തോളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. 

PREV
click me!

Recommended Stories

അടിപതറി ഇന്ത്യയും അമേരിക്കയും യൂറോപ്പും! വമ്പൻമാരെ വെട്ടി കരുത്തുകാട്ടിയത് ചൈന, ആഗോള ഉദ്പാദനരംഗത്തെ ശക്തി കേന്ദ്രമായി ചൈന
കുഴിമന്തിയും അൽഫാമും കേരളത്തിൽ കിട്ടാക്കനിയാകുമോ? സംസ്ഥാനത്ത് ഹോട്ടൽ മേഖലയിൽ കടുത്ത പ്രതിസന്ധി