രുചി സോയയെ ഏറ്റെടുക്കാന്‍ രണ്ടും കല്‍പ്പിച്ച് പതഞ്ജലി: അദാനി ഗ്രൂപ്പ് പിന്മാറി

Published : Mar 14, 2019, 12:07 PM IST
രുചി സോയയെ ഏറ്റെടുക്കാന്‍ രണ്ടും കല്‍പ്പിച്ച് പതഞ്ജലി: അദാനി ഗ്രൂപ്പ് പിന്മാറി

Synopsis

പുതുക്കിയ തുക രുചി സോയ പരിഗണിക്കുമെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. രുചി സോയയെ ഏറ്റെടുക്കാനായി അവസാന നിമിഷം വരെ മത്സര രംഗത്തുണ്ടായിരുന്ന അദാനി ഗ്രൂപ്പിന്‍റെ അദാനി വില്‍മാര്‍ ജനുവരിയില്‍ പിന്മാറിയതോടെ പതഞ്ജലി ഗ്രൂപ്പിന് സാധ്യതയേറി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ 4,300 കോടി രൂപയായിരുന്നു അദാനിയുടെ വാഗ്ധാനം.

മുംബൈ: പ്രമുഖ ഭക്ഷ്യ എണ്ണ ഉല്‍പാദകരായ രുചി സോയയെ സ്വന്തമാക്കാനുളള ശ്രമങ്ങള്‍ക്ക് ശക്തി പകര്‍ന്ന് പതഞ്ജലി ഗ്രൂപ്പ്. ലേലത്തുകയില്‍ 200 കോടിയുടെ വര്‍ധനവാണ് കഴിഞ്ഞ ദിവസം ബാബാ രാംദേവിന്‍റെ ഉടമസ്ഥതതയിലുളള പതഞ്ജലി ആയുര്‍വേദ് വരുത്തിയത്.

ഇതോടെ ലേലത്തുക 4,350 കോടി രൂപയായി മാറി. പുതുക്കിയ തുക രുചി സോയ പരിഗണിക്കുമെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. രുചി സോയയെ ഏറ്റെടുക്കാനായി അവസാന നിമിഷം വരെ മത്സര രംഗത്തുണ്ടായിരുന്ന അദാനി ഗ്രൂപ്പിന്‍റെ അദാനി വില്‍മാര്‍ ജനുവരിയില്‍ പിന്മാറിയതോടെ പതഞ്ജലി ഗ്രൂപ്പിന് സാധ്യതയേറി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ 4,300 കോടി രൂപയായിരുന്നു അദാനിയുടെ വാഗ്ധാനം.

എന്നാല്‍, ലേലം സംബന്ധിച്ച നടപടിക്രമങ്ങള്‍ നീണ്ടുപോയതിനെ തുടര്‍ന്ന് ജനുവരിയില്‍ അദാനി വില്‍മാര്‍ ലേലത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ പതഞ്ജലിയുടെ വാഗ്ധാനം 4,100 കോടി രൂപയായിരുന്നു. 

ഏകദേശം 12,000 കോടി രൂപയുടെ ബാധ്യതയാണ് രുചി സോയക്കുളളത്. ഇന്‍ഡോര്‍ ആസ്ഥാനമായ രുചി സോയ ഒരു കാലത്ത് രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ ഉല്‍പാദകരായിരുന്നു രുചി സോയ. കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്സ് (സിഒസി) അടുത്ത ആഴ്ച യോഗം ചേര്‍ന്ന് ലേലത്തെ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കും.

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍