പവര്‍ ഹാന്‍സിനെ ആര്‍ക്കും വേണ്ട; സ്വകാര്യവത്കരണത്തില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി

By Web TeamFirst Published Apr 23, 2019, 5:02 PM IST
Highlights

കഴിഞ്ഞ വര്‍ഷം പവന്‍ ഹാന്‍സിനെ സ്വകാര്യവല്‍ക്കരിക്കാന്‍ ബിഡ് ക്ഷണിച്ചിരുന്നെങ്കിലും ഒരു കമ്പനി മാത്രമാണ് മുന്നോട്ടുവന്നത്. 

ദില്ലി: രണ്ടാം തവണയും പൊതുമേഖല സ്ഥാപനമായ പവന്‍ ഹാന്‍സിനെ സ്വകാര്യവല്‍ക്കരിക്കാനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ഹെലികോപ്റ്റര്‍ സേവനങ്ങള്‍ നല്‍കുന്നതിനായി രൂപീകരിച്ച് കമ്പനിയാണ് പവന്‍ ഹാന്‍സ്. പവന്‍ ഹാന്‍സ് സ്വകാര്യവല്‍ക്കരണത്തിനായുളള ബിഡ് സമര്‍പ്പിക്കാനുളള അവസാന തീയതിയിലും ഒരു കമ്പനി പോലും മുന്നോട്ടുവന്നില്ല. 

കഴിഞ്ഞ വര്‍ഷം പവന്‍ ഹാന്‍സിനെ സ്വകാര്യവല്‍ക്കരിക്കാന്‍ ബിഡ് ക്ഷണിച്ചിരുന്നെങ്കിലും ഒരു കമ്പനി മാത്രമാണ് മുന്നോട്ടുവന്നത്. പൊതുമേഖല എണ്ണ- പ്രകൃതി വാതക കമ്പനിയായ ഒഎന്‍ജിസിക്ക് പവന്‍ ഹാന്‍സില്‍ ഓഹരി പങ്കാളിത്തമുണ്ട്. നോയിഡയാണ് കമ്പനിയുടെ ആസ്ഥാനം. 
 

click me!