ആദായ നികുതി അടയ്ക്കാന്‍ ഇനി ബാങ്കില്‍ പോകേണ്ട, ചില പോംവഴികള്‍ ഇതാ

Published : Nov 18, 2025, 12:02 AM IST
UPI

Synopsis

പേടിഎം, ഫോണ്‍പേ, ഗൂഗിള്‍ പേ തുടങ്ങിയ ആപ്പുകള്‍ വഴി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം കൈമാറ്റം ചെയ്യാം.

ആദായ നികുതി അടയ്ക്കുന്നത് ഇപ്പോള്‍ കൂടുതല്‍ എളുപ്പം. അഡ്വാന്‍സ് ടാക്‌സ്, സെല്‍ഫ് അസസ്‌മെന്റ് ടാക്‌സ് തുടങ്ങിയ നേരിട്ടുള്ള നികുതികള്‍ ഇന്‍കം ടാക്‌സ് ഇ-ഫയലിംഗ് പോര്‍ട്ടല്‍ വഴി യുപിഐ ഉപയോഗിച്ച് നേരിട്ട് അടയ്ക്കാം. പേടിഎം, ഫോണ്‍പേ, ഗൂഗിള്‍ പേ തുടങ്ങിയ ആപ്പുകള്‍ വഴി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം കൈമാറ്റം ചെയ്യാം. ബാങ്കില്‍ പോകുകയോ നെറ്റ് ബാങ്കിംഗ് സജ്ജമാക്കുകയോ ചെയ്യേണ്ട ആവശ്യമേയില്ല.

നികുതി അടയ്ക്കാനുള്ള എളുപ്പവഴികള്‍: 4 ഘട്ടങ്ങള്‍

നികുതി അടയ്ക്കുന്നതിനുള്ള ലളിതമായ ഘട്ടങ്ങള്‍ താഴെ നല്‍കുന്നു:

ഘട്ടം 1:

  • incometax.gov.in എന്ന വെബ്‌സൈറ്റ് തുറക്കുക
  • പാന്‍ യൂസര്‍ ഐഡിയായും പാസ്വേഡായും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
  • ഡാഷ്ബോര്‍ഡില്‍, 'e-Pay Tax' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

ഘട്ടം 2: 

  • ന്യൂ പേയ്‌മെന്റ് തിരഞ്ഞെടുക്കുക.
  • ടാക്‌സ് ടൈപ്പ് തിരഞ്ഞെടുക്കുക.
  • കൃത്യമായ അസസ്‌മെന്റ് വര്‍ഷം തിരഞ്ഞെടുക്കുക.
  • അടയ്ക്കേണ്ട തുക രേഖപ്പെടുത്തുക.
  • തുടര്‍ന്ന്, പേരും പാനും ശരിയാണോ എന്ന് ഒരിക്കല്‍ കൂടി പരിശോധിച്ച് ഉറപ്പിക്കുക.
  • ഇതിന് ശേഷം തുകയും പേയ്മെന്റ് രീതികളും കാണിക്കും

ഘട്ടം 3:

  • പേയ്മെന്റ് രീതിയായി 'യുപിഐ' തിരഞ്ഞെടുക്കുക.
  • പോര്‍ട്ടലില്‍ ഒരു ക്യൂ ആര്‍ കോഡ് ദൃശ്യമാകും.
  • മൊബൈല്‍ ഫോണില്‍ പേടിഎം, ഫോണ്‍പേ, ഗൂഗിള്‍ പേ എന്നിവയില്‍ ഒന്ന് തുറക്കുക.
  • പോര്‍ട്ടലിലെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുക.
  • കൃത്യമായ തുകയാണോ എന്ന് ഉറപ്പിച്ച് യുപിഐ പിന്‍ ഉപയോഗിച്ച് പേയ്മെന്റ് പൂര്‍ത്തിയാക്കുക.

ഘട്ടം 4:

  • ഇ-ഫയലിംഗ് ടാബിലേക്ക് തിരികെ വരിക. പേയ്മെന്റ് സ്റ്റാറ്റസ് ഒന്നോ രണ്ടോ മിനിറ്റിനുള്ളില്‍ പെയ്ഡ് എന്നു മാറും
  • ചലാന്‍ രസീത് ഡൗണ്‍ലോഡ് ചെയ്യുക.
  • ഈ രസീതില്‍ സിഐഎന്‍, യുടിആര്‍ എന്നിവ ഉണ്ടാകും-ഇവയാണ് പണമടച്ചതിന്റെ പ്രധാന തെളിവുകള്‍.
  • ഈ രേഖകള്‍ സൂക്ഷിക്കുകയും മെയില്‍ ചെയ്യുകയും ചെയ്യുക.

പരാജയപ്പെട്ടാല്‍ എന്തുചെയ്യും?

  • ചിലപ്പോള്‍ യുപിഐയില്‍ പെന്‍ഡിംഗ് എന്ന് കണ്ടേക്കാം.
  • ഈ സമയം ഉടന്‍ വീണ്ടും പണം അടയ്ക്കാതിരിക്കുക. 30-60 മിനിറ്റ് കാത്തിരുന്ന് 'പേയ്‌മെന്റ് ഹിസ്റ്ററി' റിഫ്രഷ് ചെയ്യുക.
  • സ്റ്റാറ്റസ് മാറാതെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പോയി എങ്കില്‍, പോര്‍ട്ടലില്‍ പരാതി നല്‍കുക
  • പരാജയപ്പെടുന്ന മിക്ക യുപിഐ ഇടപാടുകളിലും തുക അക്കൗണ്ടിലേക്ക് തിരികെ വരുന്നതാണ്.
  • തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക
  • നികുതി അടയ്ക്കുന്നതിന് മുമ്പ് അസസ്‌മെന്റ് വര്‍ഷവും ടാക്‌സ് ടൈപ്പും കൃത്യമാണോ എന്ന് ഉറപ്പുവരുത്തുക.
  • യുപിഐയുമായി ബന്ധിപ്പിച്ച അക്കൗണ്ടില്‍ മതിയായ തുകയുണ്ടെന്നും അത് കെവൈസി പൂര്‍ത്തിയാക്കിയ അക്കൗണ്ടാണെന്നും ഉറപ്പുവരുത്തുക.
  • പേയ്മെന്റ് വിജയകരമായി പൂര്‍ത്തിയാകുകയും രസീത് ലഭ്യമാവുകയും ചെയ്യുന്നത് വരെ ബ്രൗസര്‍ ടാബ് തുറന്നിടുക.
  • ചലാന്‍ പിഡിഎഫ്, യുപിഐ ട്രാന്‍സാക്ഷന്‍ ഐഡി, ബാങ്ക് എസ്എംസ് എന്നിവ സൂക്ഷിക്കുക. ആദായ നികുതി റിട്ടേണ്‍ (ഫയല്‍ ചെയ്യുമ്പോഴോ വകുപ്പ് തെളിവുകള്‍ ആവശ്യപ്പെടുമ്പോഴോ ഇവ ആവശ്യമായി വരും.

PREV
Read more Articles on
click me!

Recommended Stories

ഗ്രാറ്റുവിറ്റിയില്‍ പറ്റിപ്പ് നടക്കില്ല; തടയിട്ട് പുതിയ തൊഴില്‍ നിയമം, മാറ്റങ്ങൾ അറിഞ്ഞിരിക്കണം
രൂപയുടെ മൂല്യം ഇടിയുമ്പോള്‍ നഷ്ടം ആര്‍ക്കൊക്കെ? ഇറക്കുമതിയെ ആശ്രയിക്കുന്ന മേഖലകളെ കാത്തിരിക്കുന്നത് വലിയ തിരിച്ചടി