ബാങ്കുകളും ഓഫീസും കയറിയിറങ്ങേണ്ട, എൽഐസി പ്രീമിയം അടയ്ക്കാം ഫോണിലൂടെ

By Web TeamFirst Published Jan 24, 2023, 11:39 AM IST
Highlights

നിങ്ങളുടെ എൽഐസി പ്രീമിയം അടയ്ക്കാൻ ബാങ്കുകളും ഓഫീസുകളും കയറി മടുത്തോ? യുപിഐ വഴി വളരെ എളുപ്പത്തിൽ പ്രീമിയം അടയ്ക്കാം. ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയവയിലൂടെ എങ്ങനെ പ്രീമിയം അടയ്ക്കാം എന്നറിയൂ
 

ദില്ലി: ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ രാജ്യത്ത് ജനപ്രിയമായ നിക്ഷേപ മാർഗമാണ്. അതിനാൽ തന്നെ ഇന്നും രാജ്യത്തെ ഭൂരിഭാഗം ആളുകളും ഒരു എൽഐസി പോളിസിയിൽ എങ്കിലും നിക്ഷേപിച്ചിരിക്കും. എന്നാൽ  ഈ ഇൻഷുറൻസിനായി പ്രീമിയം അടയ്‌ക്കുന്നതിന് പലപ്പോഴും ബാങ്കിലോ എൽഐസി ഓഫീസിലോ കയറി ഇറങ്ങേണ്ടി വരും. ഇനി ഏജൻറ് വഴി ആണെങ്കിൽ പണം അടയ്ക്കാൻ നിരവധി സമയവും ചെലവഴിക്കേണ്ടി വരും. എന്നാൽ ഇപ്പോൾ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിന്റെ (യുപിഐ) വഴി എവിടെ നിന്ന് വേണമെങ്കിലും നിമിഷങ്ങൾകൊണ്ട് പണമടയ്ക്കാം. അതായത് പോളിസി ഉടമകൾക്ക് ബാങ്കിലോ എൽഐസി ഓഫീസിലോ പോകാതെ തന്നെ പ്രീമിയം അടയ്‌ക്കാനാകും.

പേടിഎം, ഫോൺ പേ, ഗൂഗിൾ പേ തുടങ്ങിയ പേയ്‌മെന്റ് ആപ്പുകൾ ഉപയോഗിച്ച് ബാങ്കിലോ എൽഐസി ഓഫീസിലോ പോകാതെ തന്നെ എൽഐസി പോളിസി ഉടമകൾക്ക് ഇപ്പോൾ സൗകര്യപ്രദമായി പ്രീമിയം അടയ്ക്കാം. ഉദാഹരണത്തിന്, ഫോൺ പേ വഴി നിങ്ങളുടെ എൽഐസി സബ്‌സ്‌ക്രിപ്‌ഷൻ അടയ്‌ക്കുന്നതിന് നിങ്ങൾക്ക് ഈ എളുപ്പ ഘട്ടങ്ങൾ പാലിച്ചാൽ മതി :

1. Phone Pe ആപ്പ് തുറക്കുക.

2. നിങ്ങളുടെ ഇൻഷുറൻസ് പ്രീമിയങ്ങൾ അടയ്ക്കാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.

3. എൽഐസി പ്രീമിയങ്ങൾ അടയ്ക്കാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.

4. നിങ്ങളുടെ എൽഐസി നമ്പറും ഇമെയിൽ വിലാസവും നൽകുക, തുടർന്ന് സ്ഥിരീകരിക്കുക ബട്ടൺ അമർത്തുക.

5. നിങ്ങളുടെ ഇഷ്ടപ്പെട്ട പേയ്‌മെന്റ് രീതി തിരഞ്ഞെടുത്ത് നിങ്ങളുടെ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വിവരങ്ങൾ നൽകുക.

6. നിങ്ങൾക്ക് ഇഷ്യൂ ചെയ്ത ഒടിപി നൽകി കഴിഞ്ഞാൽ നിങ്ങളുടെ എൽഐസി പ്രീമിയം നിക്ഷേപിക്കും.

യുപിഐ ഉപയോഗിച്ച് നിങ്ങളുടെ എൽഐസി പേയ്‌മെന്റ് അടയ്ക്കുന്നതിലൂടെ നിങ്ങൾക്ക് സമയവും ലാഭിക്കാം ഒപ്പം നീണ്ട വരികളിൽ നിന്ന് ബുദ്ധിമുട്ടാതിരിക്കാം.  

tags
click me!