
ദില്ലി: യെസ് ബാങ്ക് സഹ സ്ഥാപകന്‍ റാണ കപൂറിന്‍റെ ബാങ്കിലുളള ഓഹരി വാങ്ങാന്‍ പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ. എന്നാല്‍, പേടിഎം പേയ്മെന്‍റ് ബാങ്കില്‍ വിജയ് ശേഖര്‍ ശര്‍മയ്ക്ക് ഓഹരി പങ്കാളിത്തമുളളതിനാല്‍ ഓഹരി വാങ്ങാന്‍ റിസര്‍വ് ബാങ്കിന്‍റെ അനുമതി ആവശ്യമാണ്. കപൂറിന് യെസ് ബാങ്കില്‍ 9.6 ശതമാനം ഓഹരിയാണുളളത്.
ബാങ്കിന്‍റെ നടത്തിപ്പില്‍ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് എംഡിയും സിഇഒയുമായ റാണാ കപൂറിനോട് തല്‍സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ 2018 സെപ്റ്റംബറില്‍ റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു. പ്രതിസന്ധികളില്‍ നിന്ന് പുറത്തുവരാന്‍ യെസ് ബാങ്കിന് അടിയന്തരമായി 9,000 കോടിയോളം രൂപ ആവശ്യമാണ്. ഇത് മുന്നില്‍ കണ്ടാണ് ഓഹരി വില്‍ക്കാന്‍ റാണ കപൂര്‍ പദ്ധതിയിടുന്നത്.