സ്റ്റാറായി പേടിഎം യുപിഐ ലൈറ്റ്; ഉപയോക്താക്കളുടെ എണ്ണം 2 ദശലക്ഷം കടന്നു

Published : Mar 15, 2023, 08:41 PM IST
സ്റ്റാറായി പേടിഎം യുപിഐ ലൈറ്റ്; ഉപയോക്താക്കളുടെ എണ്ണം 2 ദശലക്ഷം കടന്നു

Synopsis

യുപിഐ പിൻ ഇല്ലാതെ എങ്ങനെ പണമടയ്ക്കാം? വിജയകുതിപ്പുമായി  പേടിഎം യുപിഐ ലൈറ്റ്. ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധന   

ദില്ലി: ഉപയോക്താക്കളുടെ എന്നതിൽ വൻ കുതിപ്പുമായി പേടിഎം യുപിഐ ലൈറ്റ്. 2 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ടെന്ന് പേടിഎം പേയ്‌മെന്റ് ബാങ്ക് ഇന്ന് പ്രഖ്യാപിച്ചു. പ്രതിദിനം 50000 ഇടപാടുകൾ വരെ നടക്കുന്നുണ്ടെന്ന് പേടിഎം വ്യക്തമാക്കി. യുപിഐ പിൻ നൽകാതെ തന്നെ ഇടപാടുകൾ നടത്താം എന്നുള്ളതാണ് ഇതിന്റെ നേട്ടം. അതിനാൽ തന്നെ ഇടപാടുകൾ വർധിക്കുന്ന സമയത്തുപോലും തടസരഹിതമായി ഉപയോക്താക്കൾക്ക് പണമയക്കാൻ ഇതിനാൽ കഴിയുന്നു. 

പലപ്പോഴും കണക്ടിവിറ്റി മോശമാകുന്ന സാഹചര്യത്തിൽ യുപിഐ വഴി ഇടപാടുകൾ നടത്താൻ സാധിക്കാറില്ല. ഈ സാഹചര്യത്തിലാണ് യുപിഐ  ലൈറ്റ് ഫീച്ചർ റിസർവ് ബാങ്ക് (ആർബിഐ) പുറത്തിറക്കിയത്. യുപിഐ പിൻ നൽകാതെ തന്നെ ഒരു യുപിഐ ആപ്പിൽ നിന്നും 200  രൂപ വരെ വരുന്ന ഇടപാടുകൾ നടത്താൻ ആർബിഐ അനുവദിക്കുന്നു. യുപിഐ  ലൈറ്റിലേക്ക് ഒരു ദിവസം രണ്ട് തവണയായി പരമാവധി 2,000 രൂപ ചേർക്കാം.

അതേസമയം ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യം യുപിഐ ലൈറ്റ് വഴി ചെയ്യുന്ന പേയ്‌മെന്റുകൾ പേടിഎമ്മിന്റെ ബാലൻസ്, ഹിസ്റ്ററി വിഭാഗത്തിൽ മാത്രമേ ദൃശ്യമാകൂ. ബാങ്കിന്റെ പാസ് ബുക്കിൽ ഇവ കാണാൻ സാധിക്കില്ല. 

യുപിഐ ലൈറ്റ് ആരംഭിക്കുന്ന ആദ്യത്തെ പേയ്‌മെന്റ് ബാങ്കാണ്  പേടിഎം. ദൈനംദിന ഇടപാടുകളിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് അതിന്റെ ഉപയോക്താക്കൾക്കായി സാങ്കേതികവിദ്യയുടെ സഹായത്തോടെ നൂതനമായ പരിഹാരങ്ങൾ അവതരിപ്പിക്കുന്നത് ബാങ്ക് തുടരുന്നു.

പേടിഎം യുപിഐ ലൈറ്റ് എങ്ങനെ സജ്ജീകരിക്കാം?

പേടിഎം ആപ്പ് തുറന്ന് ‘യുപിഐ ലൈറ്റ്’ ക്ലിക്ക് ചെയ്യുക.
യുപിഐ ലൈറ്റ്ന് യോഗ്യമായ 'ബാങ്ക് അക്കൗണ്ട്' തിരഞ്ഞെടുത്ത് 'പ്രോസിഡ് ' ക്ലിക്ക് ചെയ്യുക
യുപിഐ ലൈറ്റ് സജീവമാക്കാൻ പണം ചേർക്കാനായി പേജിൽ ചേർക്കേണ്ട തുക നൽകുക.
ചെയ്തുകഴിഞ്ഞാൽ, ഉപയോക്താക്കൾക്ക് പേടിഎം യുപിഐ ലൈറ്റ് ഉപയോഗിക്കാൻ തുടങ്ങാം

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം