ഐടിആർ കൃത്യസമയത്ത് ഫയൽ ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും; പിഴ നൽകേണ്ടത് എത്ര?

Published : Jun 30, 2024, 07:46 AM IST
ഐടിആർ കൃത്യസമയത്ത് ഫയൽ ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും; പിഴ നൽകേണ്ടത് എത്ര?

Synopsis

ഉത്തരവാദിത്തമുള്ള ഒരു പൗരനെന്ന നിലയിൽ എല്ലാ വർഷവും ഐടിആർ കൃത്യസമയത്ത് ഫയൽ ചെയ്യുക എന്നത് നികുതിദായകന്റെ കടമയാണ്, കാരണം അങ്ങനെ ചെയ്യാതിരുന്നാൽ പിഴ നൽകേണ്ടി വരും. 

ദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി ഓഗസ്റ്റ്  31- ആണ്. 2024 മാർച്ച് 31-ന് അവസാനിച്ച 2023–24 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യാൻ ബാക്കിയുള്ളവർ ഈ സമയത്തിനകം ഫയൽ ചെയ്തില്ലെങ്കിൽ പിഴ നൽകേണ്ടി വരും. നികുതിദായകർക്ക് വരുമാന വിശദാംശങ്ങൾ ഏകീകരിക്കാനും അതനുസരിച്ച് ഐടിആർ ഫയൽ ചെയ്യാനും സർക്കാർ എല്ലാ അസസ്മെന്റ് വർഷത്തിലും നാല് മാസത്തെ സമയം നൽകാറുണ്ട്. ഉത്തരവാദിത്തമുള്ള ഒരു പൗരനെന്ന നിലയിൽ എല്ലാ വർഷവും ഐടിആർ കൃത്യസമയത്ത് ഫയൽ ചെയ്യുക എന്നത് നികുതിദായകന്റെ കടമയാണ്, കാരണം അങ്ങനെ ചെയ്യാതിരുന്നാൽ പിഴ നൽകേണ്ടി വരും. 

ഐടിആർ കൃത്യസമയത്ത് ഫയൽ ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും?

സെക്ഷൻ 234 എഫ് പ്രകാരം നിശ്ചിത തീയതിക്ക് ശേഷം ആണ് ഐടിആർ ഫയൽ ചെയ്യുന്നതെങ്കിൽ വൈകി ഫയൽ ചെയ്യുന്നതിനുള്ള ഫീസ് നൽകണം. ഉദാഹരണത്തിന്, 2023–24  സാമ്പത്തിക വർഷത്തേക്കുള്ള റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതിക്കകം ഫയൽ ചെയ്തില്ലെങ്കിൽ 2024 ഡിസംബർ 31-നകം പിഴയോടുകൂടി  വൈകിയുള്ള റിട്ടേൺ ഫയൽ ചെയ്യാം.  2024 ഡിസംബർ 31-ന് മുമ്പ് ഐടിആർ ഫയൽ ചെയ്താൽ പരമാവധി 5,000 രൂപ പിഴ ഈടാക്കും. ചെറുകിട നികുതിദായകർക്ക് ഇളവുകളുണ്ട്.  മൊത്തം വരുമാനം 5 ലക്ഷം രൂപയിൽ കവിയുന്നില്ലെങ്കിൽ, കാലതാമസത്തിന് ഈടാക്കുന്ന പരമാവധി പിഴ 1000  രൂപയായിരിക്കും. 

ഐടി വകുപ്പിന്റെ നോട്ടീസ് നൽകിയിട്ടും വ്യക്തി മനഃപൂർവം റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ ആദായനികുതി ഉദ്യോഗസ്ഥന് പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കാൻ കഴിയും. മൂന്ന് മാസം മുതൽ രണ്ട് വർഷം വരെ തടവും പിഴയും ലഭിക്കും.

അടയ്‌ക്കേണ്ട നികുതിയുടെ പലിശ

ക്ലിയർടാക്‌സ് പ്രകാരം, ഫയൽ ചെയ്യാൻ വൈകിയതിനുള്ള പിഴയ്‌ക്ക് പുറമെ, സെക്ഷൻ 234 എ പ്രകാരം പ്രതിമാസം 1% അല്ലെങ്കിൽ നികുതി അടയ്ക്കുന്നത് വരെ നികുതിയുടെ ഒരു ഭാഗം പലിശ ഈടാക്കും

PREV
Read more Articles on
click me!

Recommended Stories

കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി
228.06 കോടി രൂപയുടെ തട്ടിപ്പ് നടത്തിയോ? അനിൽ അംബാനിയുടെ മകൻ ജയ് അൻമോലിനെതിരെ കേസെടുത്ത് സിബിഐ