ഇരുട്ടടിയായി ഇന്ധനവില; രണ്ട് ദിവസത്തിന് ശേഷം വീണ്ടും പെട്രോൾ-ഡീസൽ വില കൂടി

Published : May 10, 2021, 06:58 AM ISTUpdated : May 16, 2021, 09:15 AM IST
ഇരുട്ടടിയായി ഇന്ധനവില; രണ്ട് ദിവസത്തിന് ശേഷം വീണ്ടും പെട്രോൾ-ഡീസൽ വില കൂടി

Synopsis

ഒരു വർഷത്തിനിടെ ഇന്ധന വിലയിൽ ഇരുപത് രൂപയുടെ വർധനയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മെയ് മാസം കേരളത്തിൽ പെട്രോൾ വില എഴുപത്തൊന്ന് രൂപയായിരുന്നു.

തിരുവനന്തപുരം/ കൊച്ചി: രണ്ട് ദിവസത്തിന് ശേഷം രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി. കേരളത്തിൽ പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയും കൂട്ടി. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 93.51 രൂപയും ഡീസലിന് 88.25 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 93.73 രൂപയും ഡീസലിന് 86.48 ഇന്നത്തെ വില. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയർന്നത്. 

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതൽ എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവർധന തുടങ്ങിയിരിക്കുകയാണ്. ഒരു വർഷത്തിനിടെ ഇന്ധന വിലയിൽ ഇരുപത് രൂപയുടെ വർധനയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മെയ് മാസം കേരളത്തിൽ പെട്രോൾ വില എഴുപത്തൊന്ന് രൂപയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ആർ‌ബി‌ഐ വീണ്ടും പലിശ കുറച്ചേക്കാം; റിപ്പോ നിരക്ക് 5 ശതമാനമായേക്കുമെന്ന് യു‌ബി‌ഐ റിപ്പോർട്ട്
ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്, ലക്ഷ്യം ഇതാണ്