ഇരുട്ടടിയായി ഇന്ധനവില വർധന; തുടർച്ചയായി പതിനൊന്നാം ദിവസവും പെട്രോൾ-ഡീസൽ വില കൂട്ടി

Published : Feb 18, 2021, 06:20 AM ISTUpdated : Feb 18, 2021, 11:56 AM IST
ഇരുട്ടടിയായി ഇന്ധനവില വർധന; തുടർച്ചയായി പതിനൊന്നാം ദിവസവും പെട്രോൾ-ഡീസൽ വില കൂട്ടി

Synopsis

കുത്തിച്ചുയരുന്ന ഇന്ധന വില അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത.

തിരുവനന്തപുരം/ കൊച്ചി: രാജ്യത്ത് തുടർച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവില ഉയർന്നു. സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോൾ ലിറ്ററിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് കൂട്ടിയത്.

തിരുവനന്തപുരത്ത് പെട്രോളിന് 91 രൂപ 78 പൈസയും ഡീസലിന് 86.29 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോൾ വില 90 രൂപ 2 പൈസയാണ്. ഡീസലിന് 84രൂപ 64 പൈസ. പത്ത് മാസത്തിനിടെ പെട്രോളിന് 18 രൂപ 43 പൈസയും ഡീസലിന് കൂടിയത് 18 രൂപ 74 പൈസയും കൂട്ടി. കുത്തിച്ചുയരുന്ന ഇന്ധന വില അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത.

PREV
click me!

Recommended Stories

ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല
അമേരിക്കയുടെ 'താരിഫ്' പ്രഹരം; ഒമാനെ കൂട്ടുപിടിച്ച് ഇന്ത്യയുടെ മറുപടി